Film News

‘ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു, പക്ഷേ…’; തുറന്ന് പറഞ്ഞ് ബെന്യാമിൻ ‌‌

തീയറ്ററുകളിൽ കണ്ണീർ നിറച്ച് കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദർശനം തുടരുകയാണ്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കിയത്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ സിനിമ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ സിനിമയിലെ ഒരു സീനിനെ കുറിച്ചുള്ള ബെന്യാമിന്റെ വാക്കുകളും ചർച്ചയാകുന്നുണ്ട്. മരുഭൂമിയിൽ വെച്ച് നജീബ് ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം വരെ ആടുജീവിതം സിനിമയ്ക്കായി ഷൂട്ട് ചെയ്തതാണ്. പിന്നീട് ഈ രംഗം ഒഴിവാക്കിയെന്നാണ് ബെന്യാമിൻ പറയുന്നത്.

‘പുസ്തകത്തിലുള്ള പോലെ ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം നമ്മൾ ചിത്രീകരിക്കുകയും പടത്തിൽ ഉണ്ടായിരുന്നതുമാണ്. അത് പടത്തിന്റെ ആത്മാവായ സീനാണ്. പക്ഷേ സെൻസർ ചെയ്യുന്ന സമയത്ത് ആ സീൻ പടത്തിൽ നിന്ന് മാറ്റേണ്ടി വന്നു,’ ബെന്യാമിൻ അറിയിച്ചു. ആടുജീവിതം നോവലിലെ നജീബ് എന്ന കഥാപാത്രമായി സിനിമയിൽ പകർന്നാടുകയായിരുന്നു പൃഥ്വി. ഇതിനായുള്ള താരത്തിന്റെ കഠിനാധ്വാനവും ഏറെ കയ്യടി നേടുന്നുണ്ട്.

Ajay Soni