25 കോടി മുടക്കിയെടുത്ത്, പൊട്ടിയ  ചിത്രം ; ‘ആളവന്താൻ’ വീണ്ടും തിയേറ്ററുകളിലേക്ക് 

റീ റിലീസുകളുടെ കാലമാണ്  ഇന്ന്. രണ്ട് തരത്തിലുള്ള ചിത്രങ്ങള്‍ അത്തരത്തില്‍ വീണ്ടും തിയറ്ററുകളില്‍ എത്തുന്നുണ്ട്. ഇറങ്ങിയ കാലത്ത് വമ്പന്‍ ജനപ്രീതി നേടിയ ചിത്രങ്ങ ൾക്കൊപ്പം തന്നെ അന്ന് പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തിൽ തീയേറ്ററുകളിൽ എത്തുന്നുണ്ട്.…

റീ റിലീസുകളുടെ കാലമാണ്  ഇന്ന്. രണ്ട് തരത്തിലുള്ള ചിത്രങ്ങള്‍ അത്തരത്തില്‍ വീണ്ടും തിയറ്ററുകളില്‍ എത്തുന്നുണ്ട്. ഇറങ്ങിയ കാലത്ത് വമ്പന്‍ ജനപ്രീതി നേടിയ ചിത്രങ്ങ ൾക്കൊപ്പം തന്നെ അന്ന് പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തിൽ തീയേറ്ററുകളിൽ എത്തുന്നുണ്ട്. സൂപ്പർസ്റ്റാർ രജനികാന്ത് നായകൻ ആയെത്തിയ ബാഷ സൂപ്പർസ്റ്റാർ മോഹൻലാൽ നായകൻ ആയെത്തിയ സ്ഫടികം പോലെയുള്ള ചിത്രങ്ങള്‍, അല്ലെങ്കില്‍ റിലീസ് സമയത്ത് പരാജയപ്പെട്ട ബാബ പോലെയുള്ള ചിത്രങ്ങള്‍ ഒക്കെ ഇത്തരത്തിൽ റീ റിലീസിന് എത്തിയ ചിത്രങ്ങളിൽ ചിലതാണ്. പഴയ ചിത്രങ്ങള്‍ ബിഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള റീ റിലീസുകളിലൂടെ അന്ന് തീയേറ്ററിൽ പരാജയപ്പെട്ടവയും ഇന്ന്  പണം നേടിത്തരുമെന്ന പ്രതീക്ഷ ചില നിര്‍മ്മാതാക്കള്‍ പുലര്‍ത്തി വരുന്നുമുണ്ട്. ഇപ്പോഴിതാ തമിഴ് സിനിമയില്‍ നിന്ന് പുതിയൊരു റീ റിലീസ് കൂടി തീയേറ്ററുകളായിലേക്ക് എത്തുകയാണ്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2001 ല്‍ തിയറ്ററുകളിലെത്തിയ കമല്‍ ഹാസന്‍ ചിത്രം ആളവന്താനാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്.

സാങ്കേതിക മികവ് കൊണ്ട് ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ആളവന്താൻ. 2001 ലെ ദീപാവലി റിലീസ് ആയി എത്തിയ ചിത്രം 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇക്കഴിഞ്ഞ നവംബർ 14 തിങ്കളാഴ്ച  ആയിരുന്നു. 1000 തിയറ്ററുകളിലാണ് ചിത്രം വീണ്ടും എത്തുകയെന്ന് നിര്‍മ്മാതാവായ വി ക്രിയേഷന്‍സിന്‍റെ കലൈപ്പുലി എസ് താണു അറിയിച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ്  കലൈപ്പുലി എസ് താണു സിനിമ റീ റിലീസ് ചെയ്യുന്നുവെന്ന് അറിയിച്ചത്. എന്നാല്‍ റീ റിലീസ് തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ല. അതേസമയം ഈ വാർത്ത പുറത്തു വന്നതിന് ശേഷം കമല്‍ ഹാസന്‍ ആരാധകര്‍ വളരെ  ആവേശത്തിലുമാണ്. സാങ്കേതികപരമായ മികവ് കൊണ്ട് റിലീസ് സമയത്തു തന്നെ ശ്രദ്ധിക്കപ്പെട്ട ആളവന്താന്‍ സംവിധാനം ചെയ്തത് ബാഷയടക്കമുള്ള ഹിറ്റുകള്‍ ഒരുക്കിയ സുരേഷ് കൃഷ്ണ ആയിരുന്നു. ഇരട്ട വേഷത്തിലാണ് കമല്‍ ഹാസന്‍ ഈ ചിത്രത്തിൽ എത്തിയത്. വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നു ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിച്ച കഥാ പാത്രങ്ങളുടെ പേരുകൾ. കഥാപാത്രങ്ങളുടെ പേരുകള്‍. രവീണ ടണ്ടൻ ആയിരുന്നു  ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മനീഷ കൊയ്‌രാള, അനു ഹാസൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

അന്ന് ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗങ്ങളില്‍ നിരവധി വിദേശികളും ഭാഗമായിരുന്നു. 25 കോടിയായിരുന്നു ബജറ്റ്. വലിയ പ്രതീക്ഷയോടെ തീയേറ്ററിൽ പ്രദർശനത്തിനെ  ത്തിയെങ്കിലും ബോക്സ് ഓഫീസിൽ വൻ ദുരന്തമായി മാറിയ ചിത്രത്തിന് സ്പെഷന്‍ എഫക്റ്റ്സിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. തമിഴിന് പുറമെ അഭയ് എന്ന പേരിൽ ചിത്രം ഹിന്ദിയിലും റിലീസ് ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷവും സിനിമയുടെ മേക്കിങ്ങും അതിന്റെ സാങ്കേതിക മികവും ഏറെ ചർച്ചാ വിഷയമായി മാക്കുകയായിരുന്നു. ആദ്യമായി മോഷന്‍ കണ്‍ട്രോള്‍ റിഗ് ഉപയോഗിച്ച സിനിമ, അനിമേഷൻ രംഗങ്ങൾ ഉപയോഗിച്ച ചിത്രം എന്നിങ്ങനെ പല റെക്കോർഡുകളും ആളവന്താന് സ്വന്തമാണ്. ഹോളിവുഡ് സംവിധായകൻ ക്വെന്റിന്‍ ടറന്റീനോയുടെ ഹിറ്റ് ചിത്രമായ കില്‍ ബില്ലിലെ ആനിമേറ്റഡ് സീക്വന്‍സുകള്‍ക്ക് പ്രചോദനമായത് ആളവന്താനാണ് എന്നതാണ് മറ്റൊരു കാര്യം. കമല്‍ ഹാസന്‍ നായകനായ രണ്ട് ചിത്രങ്ങള്‍ക്ക് അടുത്തിടെ ലിമിറ്റഡ് റീ റിലീസ് ഉണ്ടായിരുന്നു. പുഷ്പക്, നായകന്‍ എന്നീ ചിത്രങ്ങളായിരുന്നു അവ. എന്നാല്‍ തമിഴ്നാടിന് പുറത്ത് അവയൊന്നും പ്രദർശനത്തിന് എത്തിയിരുന്നില്ല. അതേസമയം  ഇന്ത്യൻ 2 ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2001 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.