പുതിയ ചിത്രം പ്രഖ്യാപിച്ച് ആമിർ ഖാൻ; താരേ സമീൻ പറുമായി ബന്ധം

ആമിർ ഖാൻ പുതിയ ചിത്രം സിതാരെ സമീൻ പർ പ്രഖ്യാപിച്ചു. ഗുരു ശിഷ്യ ബന്ധം മനോഹരമായി അവതരിപ്പിച്ച നിരവധി സിനിമകൾ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ട്. പഠന വൈകല്യമുള്ള ഒരു കുട്ടിയുടെ കഴിവുകള്‍ കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.  2007 ല്‍ ആമിര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച  താരേ സമീൻ പറിന് സമാനമായ പ്രമേയമാണ് സിനിമയില്‍ എന്നാണ് ആമിര്‍ പറയുന്നത്. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് വലിയ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രം ആമിർ പ്രഖ്യാപിച്ചത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നും  എന്നാല്‍ താരേ സമീൻ പറിന് സമാനമായ  ചിത്രത്തിന്‍റെ പേര്  സിതാരെ സമീൻ പർ എന്നാണ് എന്നും  എന്നാല്‍ അതില്‍ നിന്നും പത്ത് മടങ്ങ് മുന്നിലാണ് ഈ സിനിമ ചെയ്യുക എന്നും ആമിർ പറഞ്ഞു . താരേ സമീൻ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രംപ്രേക്ഷജ്കാരെ  ചിരിപ്പിക്കും എന്നാണ്ആമിര്‍ അഭിമുഖത്തില്‍ പറഞ്ഞത് . എന്നാല്‍ പ്രമേയം ഒന്നാണ് എന്നതിനാലാണ് സമാനമായ പേര് വളരെ ചിന്തിച്ച് ഇട്ടിരിക്കുന്നത്. നമ്മുക്കെല്ലാം തിരച്ചടികളും, ബലഹീനതകളും ഉണ്ടാകും. എന്നാല്‍ എല്ലാവരും സ്പെഷ്യലാണ്. താരേ സമീൻ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് അവനെ സഹായിക്കുന്ന ടീച്ചറുമാണ് പ്രമേയം എന്നാല്‍ പുതിയ ചിത്രത്തില്‍ ഇത്തരത്തിലുള്ള ഒന്‍പത് കുട്ടികളാണ് ഉള്ളത്. അവര്‍ ഇതില്‍ എന്‍റെ കഥാപാത്രത്തെ സഹായിക്കുകയാണ് എന്നും – ആമിര്‍ പറഞ്ഞു . 2007 ല്‍ ഇറങ്ങിയ താരേ സമീൻ പര്‍ വന്‍ നിരൂപ പ്രശംസയും ബോക്സോഫീസ് വിജയവും നേടിയ ചിത്രമായിരുന്നു.  അധ്യാപകൻ ആമിർ ഖാന്റെയും വിദ്യാർത്ഥിയായ ദർശീൽ സഫാരിയുടെയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം അടയാളപ്പെടുത്തിയത്. വായിക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയെ പിതാവ് കുടുംബത്തിൽ നിന്ന് അകലെ ബോർഡിംഗ് സ്കൂളിൽ ചേർക്കുന്നത് മുതലാണ് ചിത്രം ആരംഭിക്കുന്നത്. മകന്റെ പ്രശ്നം തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനല്ല അച്ഛൻ ശ്രമിച്ചത്. കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ ആമിർ അത് പരിഹരിച്ചു എന്ന് മാത്രമല്ല കുട്ടിയിലെ കഴിവ് കണ്ടെത്തുക കൂടി ചെയ്യുന്നു.  ആമിര്‍ ഖാന്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശീല്‍ സഫ്റി അഭിനയിച്ച ഇഷാന്‍ എന്ന കുട്ടിയുടെ റോള്‍ ഇന്നും ചര്‍ച്ചയാകുന്ന വേഷമാണ്.

അടുത്തിടെ പിടിഐ റിപ്പോര്‍ട്ട് പ്രകാരം ആമിര്‍ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. ആമിറിന്‍റെ മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ലാപ്പട്ട ലേഡീസ്, അദ്ദേഹത്തിന്‍റെ മകന്‍ ജുനൈദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഇതിനൊപ്പം രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ലാഹോര്‍ 1947 എന്നീ ചിത്രങ്ങളാണ് ഇവ. ഇതില്‍  ലാഹോര്‍ 1947ല്‍ സണ്ണി ഡിയോള്‍ ആണ് നായകന്‍.  ലാല്‍ സിംഗ് ഛദ്ദയാണ് അവസാനമായി ആമിറിന്‍റെതായി റിലീസായ ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കായിരുന്നു ചിത്രം. ബോളിവുഡിലെ പെർഫെക്ഷനിസ്റ്റാണ് ആമിർ ഖാൻ. സൂപ്പർതാരത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്ത് നിൽക്കുന്ന നടനായിട്ടും ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെപ്പോലെ ആമിറും ആഘോഷിക്കപ്പെട്ടു. എന്നിരുന്നാലും ആരാധക തൃപ്തിക്ക് വേണ്ടി മാത്രം ഒരു സിനിമയും ആമിർ ഇതുവരെ ചെയ്തിട്ടില്ല. നടന്റെ ഓരോ സിനിമയും തീർത്തും വ്യത്യസ്തവുമാണ്. ​ദം​ഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ, താരേ സമീൻ പർ, തലാശ്, തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.കരിയറിൽ പെർഫെക്ഷൻ നോക്കുന്ന ആമിറിന് ജീവിതത്തിൽ പലപ്പോഴും താളം തെറ്റിയിട്ടുണ്ട്. രണ്ട് വിവാഹമോചനങ്ങൾ ആമിറിന്റെ ജീവിതത്തിൽ നടന്നു. റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. 1986 ൽ വിവാഹിതരായ ഇരുവരും 2002 ൽ വേർപിരിഞ്ഞു. പരസ്പര സമ്മതപ്രകാരം വേർപിരിഞ്ഞ രണ്ട് പേരും മക്കളുടെ കാര്യങ്ങൾക്ക് ഒരുമിച്ചെത്താറുണ്ട്. ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നിവരാണ് ആമിറിനും റീനയ്ക്കും പിറന്ന മക്കൾ.