ആശ ജി മേനോൻ എന്ന ഗായികയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ ?

വണ്ണാത്തി പുള്ളിനോ ദൂരെ(മിഴിനീർ ആൽബം), പൂഞ്ചോലൈ കിളിയേ(കീർത്തിചക്ര) എന്നീ പാട്ടുകൾ കേട്ടിട്ടില്ലാത്തവർ ഇവിടെ ചുരുക്കം ആയിരിക്കും. തന്റെ 15 – ആം വയസ്സിൽ ആരാദ്യം പറയും(മഴ – 2000) എന്ന പാട്ടിന് മികച്ച പിന്നണി ഗായികയ്ക്കുള്ള 2001 ലെ സ്റ്റേറ്റ് അവാർഡ് നേടിയ വ്യക്തിയാണ്.

ഏഷ്യാനെറ്റിൽ ഹൃദയരാഗം എന്ന സംഗീതപരിപാടിയിൽ ദീർഘകാലം അവതാരക ആയിരുന്നു ആശ. നിലവിൽ UAE യിൽ ഒരു സ്‌കൂളിൽ സംഗീതാധ്യാപികയായി പ്രവർത്തിച്ചുവരുന്നു. ഇവരുടെ മറ്റു ചില ശ്രദ്ധേയമായ ഗാനങ്ങൾ ചുവടെ കൊടുക്കുന്നു. പോകയായ് വിരുന്നുകാരീ(ഇന്ത്യൻ റുപ്പി) ദൈവം തന്ന വിധി(സ്നേഹിതൻ) തങ്കത്തിങ്കൾ വാനിൽ(മനസ്സിനക്കരെ) പ്രിയതമനേ(ചെമ്പകമേ) കാവേരി നദിയേ(കീർത്തിചക്ര) നിളയ്ക്കുമുകളിൽ(ചൊല്ലിയാട്ടം)