ചലച്ചിത്ര നടൻ ജഗന്നാഥ വർമ്മയുടെ ഓർമകളിലൂടെ !!

തെക്കേടത്ത്‌ കോവിലകം കേരളം വർമ്മയുടെയും കാട്ടുങ്കൽ കോവിലകത്തെ അംബാലികയുടെയും മകനായി 1939 മെയ് 1 ആം തിയതി ജഗന്നാഥ വർമ്മ ചേർത്തല വാരനാടിൽ ജനിച്ചു. മുറിയനാട്ട് സ്‌കൂൾ/ചേർത്തല ബോയ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം…

തെക്കേടത്ത്‌ കോവിലകം കേരളം വർമ്മയുടെയും കാട്ടുങ്കൽ കോവിലകത്തെ അംബാലികയുടെയും മകനായി 1939 മെയ് 1 ആം തിയതി ജഗന്നാഥ വർമ്മ ചേർത്തല വാരനാടിൽ ജനിച്ചു. മുറിയനാട്ട് സ്‌കൂൾ/ചേർത്തല ബോയ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എം ജി കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം നേടി. കേരള പോലീസിൽ ഉദ്യോഗസ്ഥനായി ജോലി നോക്കിയിരുന്ന അദ്ദേഹം 1978 ൽ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

നാൽപ്പതോളം വർഷങ്ങളായി മലയാള ചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നക്ഷത്രങ്ങളേ സാക്ഷി/അന്തഃപ്പുരം/ ശ്രീകൃഷ്ണപ്പരുന്ത്/ന്യൂഡെൽഹി/വടക്കന്‍ വീരഗാഥ/ ലേലം/നന്ദനം/ആറാം തമ്പുരാന്‍/ പരിണയം/ റെഡ് ചില്ലീസ്/പത്രം തുടങ്ങി തുടങ്ങി 180 ലധികം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013 ൽ ഡോൾസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽ പരിശീലനം നേടിയ അദ്ദേഹം തന്റെ 74 ആം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചു.

രവീന്ദ്രനാഥ്‌, മല്ലീനാഥ്‌/സുരേന്ദ്രനാഥ്‌/പ്രഭാവതി എന്നിവർ സഹോദരങ്ങളാണ്. തൃശൂർ അഞ്ചേരി മഠത്തിലെ ശാന്ത വർമ്മയാണ് ഭാര്യ. സിനിമകളിലും സീരിയലുകളും സജീവമായ മനു വർമ്മ മകനാണ്. മകൾ പ്രിയയെ കല്യാണം കഴിച്ചിരിക്കുന്നത് സംവിധായകൻ വിജി തമ്പിയാണ്. കേരള പോലീസില്‍ എസ്‌ ഐ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി വിരമിച്ചു. തിരുവനന്തപുരം കാരയ്ക്കാട് ലൈനില്‍ ഗൗരീശങ്കരത്തില്‍ ആയിരുന്നു താമസം. 2016 ഡിസംബർ 20 ആം തിയതി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ജഗന്നാഥ വർമ്മ അന്തരിച്ചു.