ഒന്ന് ഉറക്കെ കരഞ്ഞൂടെ..!! കമന്‌റിന് കൂളായ മറുപടിയുമായി അഭയ ഹിരണ്‍മയി!!

ഗായിക അമൃത സുരേഷിന് ഒപ്പമുള്ള സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത് അഭയ ഹിരണ്‍മയിയെ കുറിച്ചാണ്. ഗോപിസുന്ദറും…

ഗായിക അമൃത സുരേഷിന് ഒപ്പമുള്ള സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത് അഭയ ഹിരണ്‍മയിയെ കുറിച്ചാണ്. ഗോപിസുന്ദറും അഭയ ഹിരണ്‍മയിയും ഏറെ നാളത്തെ ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ആരാധകരുടെ ഇഷ്ട ജോഡികള്‍ തന്നെയായിരുന്നു അഭയ ഹിരണ്‍മയിയും ഗോപി സുന്ദറും, എന്നാല്‍ ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം  ഒരുമിച്ചുള്ള ഫോട്ടോയുമായി അമൃതയും ഗോപി സുന്ദറും എത്തിയത്. പ്രണയത്തിലാണെന്ന് തോന്നുന്ന രീതിയിലുള്ള അടികുറിപ്പും തങ്ങളുമായി അടുത്തവരുടെ കമന്റും ഇരുവരും പ്രണയത്തിലാണെന്ന് തെളിയിക്കുന്നതായിരുന്നു.

ഇപ്പോഴിതാ സത്യാവസ്ഥ അറിയാന്‍ അഭയ ഹിരണ്‍മയിയുടെ പ്രൊഫൈലില്‍ ചോദ്യവുമായി വരുന്നവരും കുറവല്ല. അഭയ ഒടുവില്‍ പങ്കുവെച്ച തന്റെ പിറന്നാള്‍ദിന ആഘോഷത്തിന്റെ ഫോട്ടോകള്‍ക്കടിയിലാണ് ചിലര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഇപ്പോഴിതാ ഒന്നുപൊട്ടിക്കരഞ്ഞുകൂടെ എന്ന ഒരു വ്യക്തിയുടെ ചോദ്യത്തിന് യെന്തിന് എന്നായിരുന്നു താരത്തിന്റെ ചോദ്യം. തക്ക മറുപടി കൊടുത്ത താരത്തിന്റെ മറുപടി കമന്റിനും കൈയ്യടിക്കുകയാണ് ആരാധകര്‍.

അതേസമയം അഭയയുടെ പിറന്നാള്‍ ദിന കുറിപ്പും ശ്രദ്ധ നേടുകയാണ്. എന്തൊരു സംഭവബഹുലമായ വര്‍ഷമാണ് കടന്നുപോയത് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു എന്നും  ഈ പ്രക്രിയയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നും അഭയ ഹിരണ്‍മയി കുറിച്ചു.

ലോകത്തില്‍ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയായി നില്‍ക്കുകയാണ് എന്ന് പറഞ്ഞ താരം, ഞാന്‍ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു എന്നും പറഞ്ഞിരിക്കുകയാണ് അഭയ ഹിരണ്‍മയി.