പൃഥിരാജും അഭിരാമിയും സഹപാഠികളോ? തനിക്ക് അഭിനയിക്കാൻ തലപര്യമുള്ള നടനെ കുറിച്ച് നടി

മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് അഭിറാമി. മലയാളത്തിലും മറ്റ് ഭാഷകളുമായി ഒട്ടനവധി സിനിമകൾ താരം ചെയ്തിട്ടുണ്ട്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം  അഭിരാമി ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ​ഗരുഡൻ എന്ന സിനിമയിലൂടെയാണ് അഭിരാമി വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്.ഇപ്പോൾ അഭിനയ ജീവതത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഭിരാമി.
സിനിമയിൽ വലിയ സൗഹൃദങ്ങളൊന്നും ഉണ്ടാക്കിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. അന്നുള്ള സുഹൃത്തുക്കളിൽ ഇന്ന് കോണ്ടാക്ട് ചെയ്യുന്നത് ദിവ്യ ഉണ്ണിക്കൊപ്പം മാത്രമാണെന്നും അഭിരാമി  പറഞ്ഞു. അന്നുണ്ടായിരുന്നവരിൽ പലരും ഇന്ന് ലോകത്ത് ഇല്ലെന്ന് അറിയുമ്പോൾ ഈ ബന്ധങ്ങളെല്ലാം സൂക്ഷിക്കേണ്ടതായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും  താരം പറഞ്ഞു. ഇന്നുള്ളതിൽ പത്മപ്രിയ, റിമ കല്ലിങ്കൽ തുടങ്ങിയവരൊക്കെയായി സൗഹൃം ഉണ്ടെന്നും അഭിരാമി പറഞ്ഞു. ഇനി ആർക്കൊപ്പം അഭിനയിക്കാനാണ് താത്പര്യം എന്ന ചോദ്യത്തിനും അഭിരാമി മറുപടി നൽകി.

ആർട്ടിസ്റ്റ് എന്ന നിലയിൽ താൻ സ്വാർത്ഥയാണെന്ന് അഭിരാമി പറഞ്ഞു. തനിക്കെല്ലാവർക്കും ഒപ്പം അഭിനയിക്കണമെന്നും ഫഹദ് ഫാസിൽ, വിനീത് ശ്രീനിവാസൻ, പൃഥ്വിരാജ് തുടങ്ങിയവർക്കാപ്പം അഭിനയിക്കണമെന്ന് അവർ പറഞ്ഞു. എന്നാലും കൂടുതലും പൃഥ്വിരാജ് നടി പറയുന്നു അതുപോലെ  ഈ അവസരത്തിലാണ് പൃഥ്വിരാജും താനും ക്ലാസ്മേറ്റാണെന്ന് അഭിരാമി വെളിപ്പെടുത്തിയത്. ഭാരതിയ വി​ദ്യാഭവനിൽ തങ്ങൾ ഒന്നിച്ച് പഠിച്ചതാണെന്നും ഇപ്പോഴും ആ ആ സൗഹൃദം പൃഥിയുമായി ഉണ്ടെന്നും അഭിരാമി പറഞ്ഞു. ഇപ്പോഴും പൃഥ്വിരാജിനെ വിളിക്കാറുണ്ടെന്നും മെസേജ് അയക്കാറുണ്ടെന്നും അഭിരാമി പറഞ്ഞു. സിനിമയില്‍ വലിയ സൗഹൃദങ്ങളൊന്നും ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അഭിരാമി കൂട്ടിച്ചേർത്തു. അതേസമയം അഭിനയം നിർത്താൻ കുടുംബം തന്നോട് പറഞ്ഞിരുന്നില്ലെന്നും തന്റെ തീരുമാനമായിരുന്നു അതെന്നും ഇപ്പോൾ തിരിച്ച് വന്നതും തന്റെ തീരുമാനമായിരുന്നു എന്നും അഭിരാമി പറഞ്ഞു. അതേപോലെ രാഷ്ട്രിയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിനും അഭിരാമി മറുപടി പറഞ്ഞു. ഇപ്പോൾ സിനിമാ താരങ്ങളിൽ പലരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് സ്വാഭാവികമാണല്ലോ അഭിരാമിയെ പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം. ഒരിക്കലുമില്ല എന്നാണ് അഭിരാമി പറഞ്ഞത്.

രാഷ്ട്രീയത്തിലേക്കൊന്നും  താനില്ലെന്ന് താരം പറഞ്ഞു. അതിൽ തനിക്ക് താല്പര്യമില്ലെന്നും അഭിരാമി പറഞ്ഞു. തന്നെ ചിലർ അതിന് സമീപിച്ചിട്ടുണ്ടെന്നും പക്ഷേ ആരാണെന്ന് താൻ പറയില്ലെന്നും എന്തായാലും രാഷ്‌ട്രീയത്തിലേക്ക് ഇപ്പോൾ എന്നല്ല, ഒരിക്കലുമില്ലെന്നും ഇറങ്ങാൻ താല്പര്യമില്ലെന്നും അത് എന്റെ ബിസിനസ്സല്ലെന്നും താരം പറഞ്ഞു. അതോടൊപ്പം  നിറത്തിന്റെയോ ജാതിയുടെയോ പേരിലുള്ള യാതൊരു വേര്‍തിരിവുകളും എനിക്ക് സിനിമയില്‍ നേരിടേണ്ടി വന്നിട്ടില്ല  എന്നാല്‍ യഥാർത്ഥ ജീവിതത്തിൽ അതുണ്ടായിട്ടുണ്ട് എന്നും അഭിരാമി പറയുന്നു. വിവാഹം കഴിഞ്ഞ് 17 വര്‍ഷത്തോളം അമേരിക്കയില്‍ ആയിരുന്നു അഭിരാമി . അവിടെ വച്ച് നിറത്തിന്റെ പേരില്‍ അവഗണന നേരിട്ടുവെന്നും  അതിനോട് പ്രതികരിക്കാനുള്ള ഒരു സ്‌പേസ് അന്ന് ഉണ്ടായിരുന്നില്ല എന്നും  അപമാനിച്ചയാളെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്തത് എന്നും അഭിരാമി പറയുന്നു. അമേരിക്കയിൽ  ആയിരുന്നപ്പോൾ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടയായിരുന്നില്ല. കൊവിഡ് കാലത്താണ് തിരികെ നാട്ടിലേക്ക് വന്നത്. ടെലിവിഷന്‍ അവതാരകയായി തുടങ്ങിയ താരം മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ചു. തമിഴ് സിനിമയില്‍ തിരക്കിലായ സമയത്ത് ചില മലയാള സിനിമകള്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് എന്നും  അഭിരാമി തുറന്നു പറഞ്ഞു . തമിഴില്‍ തിരക്കായപ്പോള്‍  ഒന്നുരണ്ട് നല്ല മലയാള സിനിമകള്‍ വേണ്ടെന്നു വയ്‌ക്കേണ്ടിവന്നു. ‘തെങ്കാശിപ്പട്ടണം’ അതില്‍ ഒന്നാണ്. തമിഴില്‍ രാജ്കമല്‍ മൂവീസിന്റെ തന്നെ ഒരു സിനിമ വേണ്ടെന്നു വച്ചു’,- എന്നാണ് അഭിരാമി പറയുന്നത്. വേറെ രണ്ട് സിനിമകള്‍ നടക്കുന്നതുകൊണ്ട് നടക്കുന്നതിനാലാണ് കമല്‍ഹാസന്‍ വിളിച്ചപ്പോള്‍ ആ സിനിമ വേണ്ടെന്നുവയ്‌ക്കേണ്ടി വന്നതെന്നും അഭിരാമി വ്യക്തമാക്കി.