അഭിഷേക് ജാസ്മിനോട് സംസാരിക്കാതെ ഓടിയത് പരാജയഭീതി കൊണ്ട്; പോയിൻ്റ് പറഞ്ഞ് നിൽക്കാൻ കെൽപ്പില്ല;കുറിപ്പ് 

കഴിഞ്ഞ ദിവസം ജയിൽ നോമിനേഷനെച്ചൊല്ലിയാണ് ജാസ്മിനും അഭിഷേകും തമ്മിൽ ഏറ്റുമുട്ടിയത്. വന്ന സമയം മുതൽ അധികം സംസാരിക്കാതിരുന്ന അഭിഷേക് കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ആക്ടീവായിരുന്നു. ഹൗസിൽ നടക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കാത്ത അഭിഷേക് ജയിലിലേക്ക് പോകാൻ ശ്രീതുവിനേക്കാൾ എന്തുകൊണ്ടും യോഗ്യൻ ആണെന്നായിരുന്നു ജാസ്മിൻ അടക്കമുള്ളവർ പറഞ്ഞത്. അതിനെതിരെയാണ് അഭിഷേക് പ്രതികരിച്ചത്. ജാസ്മിൻ സംസാരിക്കാൻ തുടങ്ങിയതോടെ ജാസ്മിനോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് വരെ അഭിഷേക് പറയുന്നുണ്ടായിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് ഒരു പോസ്റ്റും ശ്രദ്ധിക്കപെടുകയാണ്, ആ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്,  ബിഗ്ബോസ് ഗയിം ഷോയിൽ വന്നിട്ട് “എനിക്ക് നിന്നോട് സംസാരിക്കാൻ താത്പര്യമില്ല” എന്ന് ഒരാൾ പറയുന്നതിന് രണ്ട് അർത്ഥങ്ങൾ മാത്രമേയുള്ളൂ. ഒന്നുകിൽ അയാൾക്ക് എതിരാളിയോട് പോയിൻ്റ് പറഞ്ഞ് പിടിച്ച് നിൽക്കാൻ കെൽപ്പില്ല. അല്ലെങ്കിൽ അയാൾ വാ തുറന്നാൽ വരുന്നത് മുഴുവൻ അങ്ങേയറ്റത്തെ ശരികേട് ആകും എന്ന ബോധ്യമാകാം. സത്യത്തിൽ ഇത് രണ്ടും ബാധിച്ചത് കൊണ്ടാണ് ജാസ്മിനോട് സംസാരിക്കാൻ കഴിയാതെ ഒരു വാട്ടർ ബോട്ടിലും പിടിച്ച് അഭിഷേക് ആ വീട് മുഴുവൻ “ഓടി തളർന്നത്. ജാസ്മിനോട് സംസാരിച്ച് ജയിക്കാനുള്ള പോയിൻ്റ് ഇല്ലാതെ എനിക്ക് നിന്നോട് സംസാരിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞ് രക്ഷപ്പെടുന്നത് പരാജയ ഭീതി കൊണ്ടാണ്.

ആദ്യം നേർക്ക് നേരെ നിന്ന് സംസാരിക്കാൻ പഠിക്ക് അഭിഷേകേ അല്ലാതെ 23 വയസുള്ള ഒരു പെൺകുട്ടിയുടെ മുന്നിൽ നിന്ന് ഇങ്ങനെ തോറ്റാടാതെ! അതും പോരാഞ്ഞ് ‘പട്ടി’ എന്നൊക്കെ സഹ മത്സരാർത്ഥിയെ തെറി വിളിക്കുന്നത് അയാൾക്ക് തെറി അല്ലാത്ത വേറെയൊന്നും പറയാനില്ല എന്ന ഒറ്റക്കാര്യത്താലാണ്. എന്താണ് സംസാരിക്കേണ്ട വിഷയം എന്നു പോലും അറിയാതെ പരസ്പര ബന്ധങ്ങൾ ഇല്ലാത കാര്യങ്ങൾ അനവസരത്തിൽ എടുത്തിടാൻ തോന്നുന്നത് അയാൾക്ക് നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാൻ അറിയില്ല എന്നത് തന്നെയാണ്. ജാസ്മിൻ വിരോധികൾ ഇന്നലെ മുതൽ പ്രമോ കണ്ട് സന്തോഷിക്കാർന്നു പക്ഷേ ചീറ്റിപ്പോയി. തിയും പുകയും ചേർത്ത് എഴുതി വെച്ചതൊക്കെ മായ്ച്ച് കളഞ്ഞേക്ക് നിങ്ങൾക്ക് ഈ സീസണിൽ ഒരു രായാവ് പിറക്കാൻ പോണില്ല എന്നാണ് ഒരു പ്രേക്ഷകന് കുറിച്ചത്. നിരവധി പേര് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്. ജാസ്മിന്റെ നിലവാരത്തിൽ സംസാരിക്കാൻ ആർക്കും ആകില്ല, ഇത്തരം ബാലിശമായ അർത്ഥത്തിൽ അല്ല അഭിഷേക് ഒഴിവാക്കിയത് എന്ന് ലാസ്റ്റ് സെന്റൻസിൽ അയാൾ കൃത്യമായി പറയുന്നുണ്ട് എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. അതേസമയം ബി​ഗ് ബോസ് സീസൺ സിക്സിന്റെ അവസാന ജയിൽ നോമിനേഷനിലേക്കുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതും അതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളുമാണ് ഷോയിൽ കഴിഞ്ഞ ദിവസം നടന്നത്. അഭിഷേക്, ശ്രീധു, നോറ എന്നിവരെയാണ് മറ്റ് മത്സരാർത്ഥികൾ ജയിലിലേക്ക് അയക്കാൻ തീരുമാനിച്ചത്. ഇതിൽ ശ്രീധുവിനും അഭിഷേകിനും അഞ്ച് വോട്ടുകൾ വീതം ലഭിച്ചു.

പിന്നാലെ ഇരുവരിലും ജയിലിലേക്ക് പോകാൻ അർഹതയില്ലാത്തവർ ആരാണെന്ന് ഉള്ളത് ഒരു മിനിറ്റ് നേരം സംസാരിക്കാൻ ബി​ഗ് ബോസ് നിർദ്ദേശം നൽകുകയും ചെയ്തു. ഇതാണ് തർക്കത്തിന് വഴിവച്ചത്. ആവശ്യമുള്ളിടത്തെ ഞാൻ പ്രതികരിക്കൂ. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള ആളുകളോട് ആണ് ഞാൻ സംസാരിക്കുന്നത്. ഇവിടെ എല്ലാവരും എനിക്ക് ഒരുപോലെ അല്ല. ജാസ്മിനോട് ഞാൻ കൂടുതൽ സംസാരിക്കാറില്ല. എനിക്ക് അവളുടെ പല ക്യാരക്ടറുകളും എനിക്ക് ഇഷ്ടമില്ലാത്തത് തന്നെയാണ് അതിന് കാരണം എന്നൊക്കെയാണ് ജാസ്മിനെതിരെ അഭിഷേക് പറഞ്ഞത്. മാത്രമല്ല ജാസ്മിൻ തിരിച്ചു പറഞ്ഞതോടെ ഗബ്രിയുടെ വിഷയം എടുത്ത് പറഞ്ഞ്  അഭിഷേക് ജാസ്മിനെ പ്രൊവോക്ക് ചെയ്യുന്നതും കാണാമായിരുന്നു.