ശ്രീതുവിന്റെ അമ്മയോട് പറയാനുള്ളത് ഇതൊക്കെയാണ്; അർജുന്റെ സഹോദരി

അർജുനും ശ്രീതുവിനും  ഇവരുടെ ശ്രീജൻ കോമ്പോക്കും   ബി​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇവരുത് കോംബോ ജാസ്മിനെയും ഗബ്രിയേയും പോലെ വെറുപ്പിച്ചില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.  ഷോയിൽ  ഇവരാെരുമിച്ചുള്ള സംഭാഷണങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അർജുനും ശ്രീതുവും പ്രണയത്തിലാകണമെന്നാണ് ഇവരുടെ  ആരാധകർ ​ആ​ഗ്രഹിക്കുന്നത്. ഇവർ തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന് ഇവർ പറയുന്നു. അർജുനും ശ്രീതുവും തമ്മിലുള്ള അടുപ്പം കൂടി വരുമ്പോഴാണ് ഫാമിലി വീക്കിൽ ശ്രീതുവിന്റെ അമ്മയുടെ കടന്ന് വരവ്. അർജുനിൽ നിന്നും അകലം പാലിക്കാൻ അമ്മ ശ്രീതുവിനോട് പരോക്ഷമായി ആവശ്യപ്പെട്ടു. രാത്രി ബിഗ് ബോസ് വീട്ടിൽ ലൈറ്റ് ഓഫ് ആയാൽ സംസാരിച്ചിരിക്കാതെ കിടന്നുറങ്ങണമെന്നും , ‘അമ്മ ഇതെല്ലാം കാണുന്നുണ്ടെന്നുമാണ് സ്രേത്തുവിന്റെ ‘അമ്മ പറഞ്ഞത്.  മാത്രമല്ല ശ്രീതുവിന്റെ അമ്മ അർജുനെ അവ​ഗണിക്കുകയും ചെയ്തു. അമ്മ പോയതിന് ശേഷം ശ്രീതു അർജുനിൽ നിന്നും അകലം കാണിക്കാനും ശ്രമിച്ചു. അർജുനെ ഇക്കാര്യങ്ങൾ വിഷമിപ്പിച്ചി‌ട്ടുണ്ട്. എന്നാൽ രണ്ടു ദിവസത്തിനുശേഹം പഴയത് പോലെ അവർ മിണ്ടിത്തുടങ്ങിയെങ്കിലും അത്ര അടുപ്പം ഇല്ലെന്നാണ് ആരാധകർ പറയുന്നത് . അതേസമയം ഫാമിലി വീക്കിൽ അർജുന്റെ വീട്ടുകാർ ശ്രീതുവിനോട് നല്ല രീതിയിലാണ് പെരുമാറിയത്. അർജുൻ ശ്രീതുവിനെ അമ്മയ്ക്കും സഹോദരിക്കും പരിചയപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ ശ്രീതുവിന്റെ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് അർജുന്റെ സഹോദരി അശ്വിനി. ശ്രീതുവിന്റെ  അമ്മയോട് തങ്ങൾക്ക് ദേഷ്യമില്ലെന്ന് അശ്വിനി പറയുന്നു.

ഒരു ഓൺലൈൻ ചാനലിനോടാണ് ആസ്വിനിയുടെ  പ്രതികരണം.അർജുന്റെ അമ്മയും സഹോദരി അശ്വിനിയും  വന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് ശ്രീതുവിന്റെ അമ്മയും വന്നത്. എന്നാൽ തങ്ങൾക്കവിടെ  പ്രത്യേകിച്ചൊന്നും തോന്നിയില്ല. തനിക്കും കുടുംബത്തിനും തോന്നിയത് അവർ നല്ല സുഹൃത്തുക്കൾ ആണെന്നാണ്.  അവർ അത്  വീട്ടിനകത്ത് പറഞ്ഞിട്ടുമുണ്ട് എന്ന് അശ്വിനി പറയുന്നു. നിനക്ക് കംഫർട്ടബിളാണോ, പുറത്തിറങ്ങിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് അർജുൻ ശ്രീതുവിനോട് ചോദിച്ചിട്ടുണ്ട്. അപ്പോഴും ശ്രീതു ഇല്ലെന്നാണ് പറഞ്ഞത്. ഇരുവരും  നല്ല ഫ്രണ്ട്സ് ആണെന്ന് പറഞ്ഞിട്ടുണ്ട്. വളരെ ജെനുവിനായാണ് അർജുൻ അവിടെ നിൽക്കുന്നത്. ആരോടും വ്യക്തിപരമായ വൈരാ​ഗ്യം വെച്ച് സംസാരിക്കുന്നില്ല എന്നും അർജുന്റെ സഹോദരി ചൂണ്ടിക്കാനായ്ക്കുന്നു. ഞങ്ങൾക്ക് അറിയുന്ന അർജുൻ തന്നെയാണ് അതിനകത്തും ഉള്ളത്. അർജുൻ തന്നോട് ചോദിച്ചതിനെപ്പറ്റിയും സഹോദരി പറയുന്നുണ്ട്. പുറത്തെകാര്യങ്ങൾ അർജുൻ ചോദിച്ചിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിനാണ് അശ്വിനി മറുപടി പറയുന്നത്. അർജുൻ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. തനിക്ക് വെളിയൽ ഇറങ്ങിയാൽ നാട്ടിൽ ജീവിക്കാൻ പറ്റുമോ എന്നായിരുന്നു അത്.  ആദ്യംതാൻ കളിയാക്കിഎന്നും  പിന്നീട്  പ്രൗഡ് ഓഫ് യു എന്ന് പറഞ്ഞാണ് താൻ ഇറങ്ങിയതെന്ന് അശ്വിനി  പറയുന്നു.ശ്രീതുവിന്റെ അമ്മയോട് തനിക്ക് ദേഷ്യമില്ലെന്നും അശ്വിനിയും ഭർത്താവും വ്യക്തമാക്കി,

ശ്രീതുവിന്റെ അമ്മ ഓവർ കെയർ കൊടുത്തതാകാം. അത്രയേ ഉള്ളൂ. അമ്മയെന്ന നിലയിൽ മകളോട് പറഞ്ഞ കാര്യങ്ങളാണതെന്നും അശ്വിനി  അഭിപ്രായപ്പെട്ടു. അതേസമയം ശ്രീതുവിന്റെ ‘അമ്മ ഫാമിലി വീക്കിൽ വന്നു പോയതിനുശേഷം  ശ്രീതുവിന്റെ അമ്മയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ വന്നിരുന്നു. കോംബോ പൊളിച്ചത് അമ്മയാണ്, ശ്രീതുവിന് ​ഇനി ഷോയിൽ അധിക നാൾ തുടരാനാകില്ല, അർജുനെ വിഷമിപ്പിച്ചു തുടങ്ങിയ കുറ്റപ്പെടുത്തലുകൾ ഇവർക്കെതിരെ വന്നു. ശ്രീതുവിന് അർജുനോടുള്ള അടുപ്പം കൂടി വരുമ്പോഴായിരുന്നു അമ്മയുടെ ഇടപെടൽ. ഒറ്റയ്ക്ക് നിന്നാൽ ശ്രീതുവിനോ അർജുനോ ഷോയിൽ തുടരാൻ പറ്റില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. രണ്ട് കോംബോകളാണ് ഇത്തവണത്തെ സീസണിൽ വന്നത്. ​ഗബ്രിയും ജാസ്മിനും, അർജുനും ശ്രീതുവും. ​ഗബ്രി-ജാസ്മിൻ കോംബോയ്ക്ക് നേരെ കടുത്ത വിമർശനങ്ങളാണ് വന്നത്. എന്നാൽ അർജുൻ ശ്രീതു കോംബോ പിടിച്ചു നിൽക്കുന്നത് കൊണ്ടാണ് ഇപ്പോഴും ഷോയിൽ തുടരുന്നതെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.