ചിത്രത്തിൽ കലാഭവൻ മണിയുടെ നായിക ആകാൻ പ്രശസ്തനടികളും സമ്മതിച്ചില്ല തുറന്നു പറഞ്ഞു നിർമാതാവ്!!

കലാഭവൻ മണി  എന്ന നടനെ കുറിച്ചും ഇന്നും മലയാളികൾ ഓർക്കുമ്പോൾ അദ്ദേഹത്തിനോടൊപ്പ൦ അദ്ദേഹത്തിന്റെ നാടൻ പാട്ടുകളും ഓർമയിൽ എത്തും.അദ്ദേഹത്തിന്റെ സിനിമകളിൽ ഒരു ഹിറ്റ് ചിത്രം ആയിരുന്നു ‘വാൽ കണ്ണാടി’ഈ ചിത്രത്തിൽ നായിക ആയി എത്തിയത് ഗീതുമോഹൻദാസ്. എന്നാൽ ആ ചിത്രത്തിൽ നായിക ആകാൻ നിരവധി നടിമാരെ സമീപിച്ചു എന്നാൽ മണി ആണ് നായകൻ എന്നറിഞ്ഞാൽ അവർ ഒഴിഞ്ഞമാറുമായിരുനു നിർമാതാവ് സന്തോഷ് ദാമോദരൻ പറയുന്നു.

അന്ന് മണി  നല്ല തിരക്കുള്ള നടൻ ആയിരുന്നു എങ്കിലും അദ്ദേഹത്തിനോട് ഈ ചിത്രത്തിന്റെ കഥപറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം ഓക്കേ പറയുകയും ചെയ്യ്തു ,എന്നാൽ നായികമാർക്ക് ആയിരുന്നു വിഷയം.ഇതിനു വേണ്ടി താനും ഒരുപാട് കഷ്ട്ടപെട്ടു. പിന്നെ വിചാരിച്ചു മറ്റു ഭാഷകളിൽ നിന്നും നടിയെ കൊണ്ടുവരാമെന്നു അപ്പോളാണ് ഗീതുമോഹൻദാസിന്റെ  കാര്യം പറഞ്ഞത് അപ്പോൾ തന്നെ ഗീതുവിനെ വിളിച്ചു വിവരം പറഞ്ഞു, ഗീതു സമ്മതിക്കുകയും ചെയ്യ്തു നല്ല രീതിയിൽ തന്നെ ഗീതു അതിൽ അഭിനയിക്കുകയും ചെയ്യ്തു നിർമാതാവ് പറഞ്ഞു.

നിരവധി പ്രമുഖ നടിമാർ ഒഴിഞ്ഞ സ്ഥാനത്തേക്ക് എത്തിയ നടിയാണ് ഗീതു മോഹൻദാസ്, ചിത്രത്തിൽ കെ പി എ സി ലളിത, തിലകൻ വില്ലനായി അഭിനയിച്ച അനിൽ മുരളി എന്നിവരും  അഭിനയിച്ചു ഇവരാരും ഇന്ന് ലോകത്തു ജീവിച്ചിരിപ്പില്ല സന്തോഷ് പറയുന്നു. ഈ ചിത്രത്തിൽ കെ പി എ സി ലളിതയുടെ അഭിനയം ഒന്ന് എടുത്തുപറയേണ്ട ഒന്നാണ്,

Suji