ഒരു സമയത്തു മമ്മൂക്ക ഓട്ട്സ് ആയിരുന്നു ഉപയോഗിക്കുന്നത്  മമ്മൂട്ടിയുടെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് ജിം ട്രെയിനർ!!

മലയാളത്തിൽ ഇന്നും വമ്പൻ താരനിരകളുടെ കൂട്ടത്തിൽ ഒന്നാമൻ താരരാജാവ് മമ്മൂട്ടി തന്നെയാണ്, അഭിനയത്തിൽ മാത്രമല്ല താരം തന്റെ സൗന്ദര്യം നിലനിർത്തുന്നതിലും ഒന്നാമൻ തന്നെയാണ്, തന്റെ ഈ പ്രായത്തിലും ഇത്രയും സൗന്ദര്യം നിലനിർത്തിക്കൊണ്ടു പോകുന്നതെങ്ങനെയാണെന്നുള്ള ചോദ്യം മിക്കപോളും  ആരാധകർ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ ജിം ട്രെയ്നറായ  വിപിൻ സേവ്യർ.മുൻപനടന്ന അഭിമുഖ്ത്തിലാണ് വിപിൻ ഈ കാര്യം വെളിപ്പെടുത്തിയത്.

പതിനഞ്ച് വര്ഷം കൊണ്ട് താൻ മമ്മൂക്കക്ക് ഒപ്പം ഉണ്ട്. ഭീഷ്മപർവം എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ഒരു ദിവസം രണ്ടു തവണ ഫിറ്റ്നസ് വർക്ക് ഔട്ട് ചെയ്യുമായിരുന്നു. ഓരോ കാലഘട്ടത്തിനനുസരിച്ചും അദ്ദേഹം ചില വത്യാസങ്ങൾ വരുത്തുമായിരുന്നു. പഴശ്ശിരാജ, രൗദ്രം എന്നി ചിത്രങ്ങൾ അദ്ദേഹം ചെയ്യുമ്പോൾ പ്രോടീൻ പൌഡർ ഉപയോഗിക്കുകമായിരുന്നു, കാരണം ആ സമയത്തു അദ്ദേഹത്തിന് പ്രോട്ടീൻ ഭക്ഷണം ചെല്ലാത്ത സമയങ്ങളിൽ ആയിരുന്നു. പിന്നീട് അദ്ദേഹം അത് നിർത്തുകയും ചെയ്യ്തു.

കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ആണ് അദ്ദേഹം കൂടുതൽ കഴിക്കുന്നത്. ഒരു സമയത്തു അദ്ദേഹം ഓട്ട്സ് ആയിരുന്നു കഴിച്ചത്. പച്ചക്കറികൾ, മുട്ട,മീൻ എന്നിവ തന്റെ ഭക്ഷണത്തിൽ ഉള്പെടുത്തുമായിരുന്നു. കൂടാതെ അദ്ദേഹം ധാന്യങ്ങളും ഉള്പെടുത്തുമായിരുന്നു. ഇപ്പോൾ അദ്ദേഹം ചിക്കൻ ഉപയോഗിക്കാറില്ല. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം കാതൽ അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.