സിനിമയിൽ എന്നെ വിഷമിപ്പിക്കുന്ന കാര്യം ഇതാണ് ഇന്ദ്രൻസ്!!

മലയാള സിനിമയിൽ ഒരു സമയത്തു ഹാസ്യ രംഗങ്ങൾ ആവിഷ്കരിച്ചിട്ടുള്ള നടൻ ആണ് ഇന്ദ്രൻസ്. എനാൽ ഇന്ന് അദ്ദേഹം കോമഡിയിൽ നിന്നും സീരിയസ് കഥപാത്രങ്ങളിലേക്ക് മാറുകയും ചെയ്യ്തിരുന്നു. ഇപ്പോൾ മലയാള സിനിമയിൽ തന്നെ ഒരുപാടു തിരക്കുള്ള നടൻ തന്നെയാണ്  ഇന്ദ്രൻസ്. ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് നടൻ. ഇപ്പോൾ താൻ മലയാള സിനിമയിൽ എത്തിയിട്ട് 30  വര്ഷത്തോളം ആയി.

ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രം ‘ലൂയിസ്’ ആണ്. ഈ ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടിയുള്ള അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യങ്ങൾ വെക്തമാക്കിയത്. സ്ഥായി ആയ ചില ഭാവങ്ങൾ പലർക്കും ഉണ്ട്, ചിലർ നല്ല പാവങ്ങൾ ആയിരിക്കും എന്നാൽ നമ്മൾക്ക് ചെന്നു അവരോടു പേര് ചോദിക്കാൻ പേടി ആയിരിക്കും. അതൊക്കെ ഒരു രൂപം ആയിരിക്കും. എന്നെ സംബന്ധിച്ച് ഞാൻ പ്രാർത്ഥിച്ചു കിട്ടുന്ന സിനിമകൾ ആണ് എല്ലാം തന്നെ. പക്ഷെ ആരോടൊക്കെ നന്ദി പറയണം എന്ന് എനിക്കറിയില്ല താരം പറയുന്നു.

അതുപോലെ ജാഡ കാണിക്കാനും,അഹങ്കാരം കാണക്കാനും  എനിക്കറിയില്ല അതെവിടെയാണ് കാണിക്കേണ്ടത് എന്നും തനിക്കറിയില്ല, പിന്നെ സിനിമയിൽ വിഷമിപ്പിക്കുന്ന കാര്യം നല്ല കഥയിലും , പ്രോജെക്ടിലും എത്തുമ്പോൾ അങ്ങോട്ട് ഒന്നും എത്താതെ പോകുമ്പോൾ വളരെ വിഷമം തോന്നാറുണ്ടു. എനിക്ക് കോമഡിയോ, സീരിയസ് ആയോ കഥാപാത്രങ്ങൾ ചെയ്യാൻ വലിയ ഇഷ്ട്ടം ആണ്. ഒരു കഥപാത്രത്തിനു ജീവൻ ഉണ്ടെങ്കിൽ മാത്രമേ നമ്മൾക്ക് അതിൽ ജീവിക്കാൻ കഴിയൂ ഇന്ദ്രൻസ് പറയുന്നു.

Suji