ആര് പറഞ്ഞു ഞങ്ങൾ ഹണിമൂൺ ട്രിപ്പിലാണെന്ന്! വിവാഹശേഷം ഉണ്ടായ മാറ്റത്തെ കുറിച്ച്,അപർണ്ണ ദാസ് 

Follow Us :

ഈ അടുത്തിടെയാണ് നടി അപർണ ദാസും നടൻ ദീപക്ക് പറമ്പോലും വിവാഹം കഴിച്ചത്, ഇപ്പോൾ വിവാഹത്തിന് ശേഷമുള്ള ജീവിതം എങ്ങനെയാണ് എന്ന് പറയുകയാണ് അപർണ ദാസ്. യൂട്യൂബ് ചാനലുകളുടെ ചോദ്യങ്ങൾക്കാണ് നടി മറുപടി പറയുന്നത്, വിവാഹത്തിന് ശേഷം വലിയ മാറ്റം ഒന്നുമില്ല. പഴയത് പോലെയൊക്കെ തന്നെയുണ്ട് ജീവിതം എന്നും കുറച്ച് കാലമായി അറിയാലോ, നമ്മൾ ഹാപ്പിയാണ്, എല്ലാ ചടങ്ങുകളും കഴിഞ്ഞു.

ഇനി ജോലിയാണ് മെയിൻ, ഹണിമൂൺ ട്രിപ്പൊന്നും ഇതുവരെ പോയിട്ടില്ല, അതിന് സമയം കിട്ടിയിട്ടില്ല, ഇനി ഹണിമൂണിന് പോകണം , എവിടേക്കാണ് ഹണിമൂൺ എന്നൊക്കെ ഇനി തീരുമാനിക്കണം അത്  നിങ്ങൾ ദീപക്കേട്ടനോട് ചോദിക്ക്, ദീപക്കേട്ടൻ അങ്ങനെയെങ്കിലും പറഞ്ഞ് ഞാൻ അറിയട്ടെ അപർണ പറയുന്നു,

ഇരുവരും സിംഗപ്പൂരിൽ പോയിരുന്നോ ,എന്ന ചോദ്യത്തിന് സിം​ഗപ്പൂരിൽ പോയെന്നൊക്കെ ആരാണ് പറഞ്ഞത്, എപ്പോൾ പോയി എന്നും, അപർണ ചോദിക്കുന്നു.ഞങ്ങൾ ഇതുവരെയും ഹണിമൂൺ ട്രിപ്പിന് പോയിട്ടില്ല എന്നും നടി കൂട്ടിച്ചേർത്തു, മനോഹരം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും  പ്രണയത്തിലായത്, പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചു, ഇക്കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളടക്കം പങ്കെടുത്തിരുന്നു.