കടം കയറി.. വേറെ മാര്‍ഗമില്ല.. ലോട്ടറി വില്‍പ്പനക്കായി തെരുവിലേക്കിറങ്ങി നടി മേരി!!

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒരൊറ്റ രംഗത്തിലൂടെ തന്നെ മലയാളി മനസ്സില്‍ പതിഞ്ഞ മുഖമാണ് നടി മേരിയുടേത്. അന്ന് മുതല്‍ മേരി ചേച്ചി ഹിറ്റായി മാറിയിരുന്നു, മുപ്പത്തിയഞ്ചോളം സിനിമകളുടെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും മേരിയുടെ ജീവിതം ഇപ്പോഴും പ്രതിസന്ധിയിലാണ്.. ജീവിതത്തില്‍ ഭാഗ്യ തുണക്കാതെയായപ്പോള്‍ ഭാഗ്യക്കുറിയുമായി ഇപ്പോള്‍ മേരി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ലോട്ടറി വില്‍പ്പനയാണ് ഇപ്പോള്‍ മേരിയുടെ ഉപജീവന മാര്‍ഗം.

സിനിമാ നടി ആയിട്ടുകൂടി ഇപ്പോള്‍ ചെയ്യുന്ന ജോലിയിലും സംതൃപ്തയാണ് മേരി ചേച്ചി.. ഈ ജോലിയിലും മുഖത്ത് മായാതെ ആ ചിരിയുണ്ട്.. ഒപ്പം ഒരു ലോട്ടറി എങ്കിലും എടുക്കെന്ന ഡയലോഗും. ലോകത്ത് ആകമാനം നാശം വിതച്ച കൊവിഡ് മേരി ചേച്ചിയുടെ കുടുംബത്തിലും വില്ലനായി.. കടം കയറി മറ്റ് മാര്‍ഗമില്ലാതായതോടെയാണ് ലോട്ടറി വില്‍പനയുമായി ജീവിതത്തോട് പൊരുതാന്‍ തന്നെ മേരി തീരുമാനിച്ചത്. ഇപ്പോള്‍ സിനിമയിലേക്ക് ആരും വിളിക്കുന്നില്ല എന്നും.. വിളിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും..

അപ്പോള്‍ ഈ ലോട്ടറി വില്‍പ്പന ഇട്ടേച്ച് ഓടിപ്പോകാമല്ലോ എന്നും മേരി പറയുന്നു. ട്വന്റി ഫോര്‍ ന്യൂസ് ചാനലിനോടായിരുന്നു നടിയുടെ പ്രതികരണം. ഇപ്പൊ ലോണെടുത്തത് അടയ്ക്കാനും വഴിയില്ല. സിനിമക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോര്‍ത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.

ആക്ഷന്‍ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളുടെയും ഭാഗമായിട്ടുണ്ട് മേരി. സിനിമ ജീവിതം കണ്ടാണ് ലോണുകള്‍ എടുത്തത്. ഇപ്പോള്‍ അതൊന്നും അടച്ച് തീര്‍ക്കാന്‍ വേറെ വഴിയില്ലെന്നും അവര്‍ പറയുന്നു.

Nikhina