‘അവര്‍ അങ്ങനെ പോകുവാണെങ്കില്‍ അവരങ്ങനെ പോട്ടേ’ പ്രതികരണവുമായി ബാല രംഗത്ത്

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബാലയുടെ പേജിന്…

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബാലയുടെ പേജിന് താഴെ അഭിപ്രായം ചോദിച്ച് ഒട്ടേറെ പേരെത്തിയതോടെയാണ് പ്രതികരണവുമായി താരമെത്തിയത്.

‘ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേര്‍ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു.

അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.’ ബാല പറയുന്നു. ഭാര്യ എലിസബത്തിനൊപ്പമാണ് വീഡിയോയ്ക്കു മുന്നില്‍ ബാലയെത്തിയത്. ഇരുവരുടെയും പേര് പരാമര്‍ശിക്കാതെയാണ് ഫേസ്ബുക്ക് വീഡിയോയില്‍ ബാല പ്രതികരിച്ചത്.

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്… എന്ന ക്യാപ്ഷനോടു കൂടിയാണ് അമൃതയും ഗോപി സുന്ദറും ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ആശംസയുമായി സുഹൃത്തും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അപര്‍ണ മള്‍ബറി കമന്റു ചെയ്തിട്ടുണ്ട്. അമൃതയുടെ സഹോദരി അഭിരാമി ‘മൈന്‍’ എന്നും കമന്റ് ചെയ്തു.

അതേസമയം ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പളനിയില്‍ നിന്നുമുള്ള ചിത്രമെന്ന രീതിയില്‍ ഇരുവരുടേയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.