തന്നെ ഇതുപോലെ ആരും സ്നേഹിച്ചിട്ടില്ല ; എന്റെ സങ്കൽപ്പത്തിൽ മറ്റൊരു കുട്ടിയായിരുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ദീപൻ മുരളി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ മികച്ച മുന്നേറ്റം നടത്തിയ താരം കൂടിയാണ് ദീപൻ. തുടർന്ന് നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റിൽ…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ദീപൻ മുരളി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ മികച്ച മുന്നേറ്റം നടത്തിയ താരം കൂടിയാണ് ദീപൻ. തുടർന്ന് നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം എന്ന പാരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്നിപ്പോൾ ഭാര്യ മായയെ കുറിച്ച് ദീപൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.നീണ്ട 8 വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രിയ സുഹൃത്തിനെ ദീപൻ തന്റെ പാതിയാക്കിയത്. “തന്നെ ഇതുപോലെ ആരും സ്നേഹിച്ചിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും തന്നെ അതിനപ്പുറം സ്നേഹിച്ച് കൊണ്ടിരിക്കും. അത് തനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുപാട് ആസ്വദിക്കുന്നുണ്ട്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ഈ എട്ട് വർഷത്തിൽ അഞ്ച് വർഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു.ഈ ബ്രേക്കപ്പ് ആയ സമയത്തും ഈ സൗഹൃദം നഷ്ടപ്പെട്ടിരുന്നില്ല. ആ സമയത്തും പിറന്നാളിനും മറ്റും തങ്ങൾ ഒന്നിച്ച് കാണുകയും മറ്റും ചെയ്യുമായിരുന്നു. ബ്രേക്കപ്പ് ആകുന്നതിന് മുൻപ് കല്യാണം കഴിക്കാമെന്നൊന്നും വാഗ്ദാനം കൊടുത്തിരുന്നില്ല. പ്രേമമാണെന്നും അന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ മായയ്ക്ക് ഇഷ്ടമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ എന്റെ സങ്കൽപ്പത്തിൽ മറ്റൊരു കുട്ടിയായിരുന്നു. ഈ ഒരു വർഷത്തിന് ശേഷം എന്റെ സങ്കൽപ്പത്തിനൊത്ത ഒരു കുട്ടിയെ കണ്ടു പിടിച്ചിരുന്നു. എന്നാൽ അത് എന്നെ തേച്ചിട്ട് പോയി.” എന്നാണ് ദീപൻ ഭാര്യയെ കുറിച്ച് പറഞ്ഞത്.