നടന്‍ ഹക്കീം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി!!

Follow Us :

മലയാള സിനിമയില്‍ ഒരു താരവിവാഹം കൂടി. യുവനടന്‍ ഹക്കീം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. വളരെ സര്‍പ്രൈസായാണ് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ വിവാഹവാര്‍ത്ത പങ്കുവച്ചത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരുടെതും.

‘ജസ്റ്റ് മാരീഡ്’ എന്നു പറഞ്ഞാണ് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. വളരെ ലളിതമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്.

പിങ്ക് ബോര്‍ഡറിലുള്ള ക്രീം സാരിയാണ് സന ധരിച്ചത്. ഹക്കിം ഷര്‍ട്ടും മുണ്ടിലുമാണ് വരനായി എത്തിയത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്.

കടകന്‍, പ്രണയവിലാസം, ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്, തുടങ്ങിയ ചിത്രങ്ങളില്‍ ഹക്കീം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഒടിയന്‍, റാണി പത്മിനി, ചാര്‍ളി തുടങ്ങിയവയാണ് സനയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.