മമ്മൂട്ടിയും മോഹൻലാലും പിന്നിൽ; മുന്നിലുള്ളത് യുവതാരങ്ങൾ തന്നെ

ഇന്നത്തെ കാലത്ത് ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഇന്‍സ്റ്റാഗ്രാം. ടിക് ടോക് നിരോധിച്ചതിന് പിന്നാലെ റീല്‍സ് കൂടി ആരംഭിച്ചതോടെ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി ഇരട്ടിയായി. മലയാള സിനിമാ നടന്‍മാരും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. മലയാളത്തിലെ എന്നല്ല…

ഇന്നത്തെ കാലത്ത് ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഇന്‍സ്റ്റാഗ്രാം. ടിക് ടോക് നിരോധിച്ചതിന് പിന്നാലെ റീല്‍സ് കൂടി ആരംഭിച്ചതോടെ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി ഇരട്ടിയായി. മലയാള സിനിമാ നടന്‍മാരും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.ആരാധകരുടെ എണ്ണത്തിലും മറ്റേത് നടന്‍മാരേക്കാളും മുന്‍പന്തിയിലാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും അല്‍പം പിറകിലാണ് എന്നത് നിങ്ങളെ ഒരുപക്ഷെ അതിശയിപ്പിച്ചേക്കും. രണ്ട് യുവതാരങ്ങളാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളത്. എങ്കിലും ആദ്യ അഞ്ചില്‍ സ്ഥാനമുറപ്പിക്കാന്‍ താരരാജക്കന്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. മലയാള നടന്‍മാരില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ളത് ദുല്‍ഖര്‍ സല്‍മാനാണ്. 13.1 മില്യണ്‍ ഫോളോവേഴ്‌സാണ് ദുല്‍ഖര്‍ സല്‍മാന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. സമീപകാലത്ത് അന്യഭാഷ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത ദുല്‍ഖര്‍ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന ഇമേജ് സൃഷ്ടിച്ചിരുന്നു. ഇതാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലും പ്രതിഫലിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ടൊവിനോ തോമസ് ആണ്. 7.8 മില്യണ്‍ ഫോളോവേഴ്‌സാണ് ടൊവിനോ തോമസിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മിന്നല്‍ മുരളി, 2018 എന്നീ സിനിമകള്‍ ടൊവിനോയ്ക്ക് വലിയ വിജയമാണ് സമ്മാനിച്ചത്. ഇത് താരത്തിന് നേട്ടമായി എന്ന് വേണം കരുതാന്‍.

മൂന്നാം സ്ഥാനത്താണ് മോഹന്‍ലാലിന്റെ സ്ഥാനം. ഒരു കാലത്ത് മലയാളി നടന്‍മാരില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് മോഹന്‍ലാലിനായിരുന്നു. സമീപ വര്‍ഷങ്ങൡലാണ് മോഹന്‍ലാലിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. മോഹന്‍ലാലിന് ഇന്‍സ്റ്റഗ്രാമില്‍ 5.5 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഉള്ളത്. നാലാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനാണ്. മോഹന്‍ലാലിന് തൊട്ടുപിന്നില്‍ 5.3 മില്യണ്‍ ഫോളോവേഴ്‌സാണ് പൃഥ്വിരാജിന് ഉള്ളത്. അഞ്ചാം സ്ഥാനത്താണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുള്ളത്. 4 മില്യണ്‍ ഫോളോവേഴ്‌സാണ് മമ്മൂട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. പുതുതായി ആരംഭിച്ച വാട്സപോപ് ചാനലിലും മോഹൻലാൽ തന്നെ ആണ് ഫോള്ളോവെഴ്സിന്റെ കാര്യത്തിൽ മമ്മൂട്ടിയേക്കാൾ മുന്നിലുള്ളത്.  അജു വര്‍ഗീസ് ആണ് ആറാം സ്ഥാനത്ത്. 3.5 മില്യണ്‍ ഫോളോവേഴ്‌സ് ആണ് അജു വര്‍ഗീസിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. ഏഴാം സ്ഥാനത്തുള്ള നിവിന്‍ പോളിക്ക് 2.9 മില്യണും എട്ടാം സ്ഥാനത്തുള്ള കുഞ്ചാക്കോ ബോബന് 2.8 മില്യണ്‍ ഫോളോവേഴ്‌സുമാണ് ഉള്ളത്. 2.5 മില്യണ്‍ ഫോളോവേഴ്‌സാണ് കാളിദാസ് ജയറാമിന് ഉള്ളത്. ആസിഫ് അലി 2.2 മില്യണ്‍, ജയസൂര്യ 2.1 മില്യണ്‍, ഉണ്ണി മുകുന്ദന്‍ 2 മില്യണ്‍ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. അതെ സമയം ഇൻസ്റ്റാ​ഗ്രാമിൽ തരം​ഗം തീർത്ത് മുന്നേറുകയാണ്  ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി വെറും പതിമൂന്ന് ദിവസത്തിനുള്ളിൽ 5.3  മില്യൺ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ നാല് മില്യൺ ഫോളോവേഴ്സ് ഉള്ള  മമ്മൂട്ടിയെ ഇൻസ്റ്റയിൽ മറികടന്നിരിക്കുകയാണ് നയൻസ്.കുറച്ച് ദിവസത്തിനുള്ളിൽ തന്നെ നയൻസ് 5.5 മില്യൺ ഫോളോവേഴ്സ് ഉള്ള  മോഹൻലാലിനെ കടത്തി വെട്ടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.