കന്നഡയിലെ ശ്രദ്ധേയനായ നടനും ടിവി സീരിയല്‍ സംവിധായകനുമായ നിതിന്‍ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതമാണ് നിതിന്റെ അപ്രതീക്ഷിതമായി കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നിതിന്റെ അപ്രതീക്ഷിത മരണം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സീരിയില്‍ ലോകം.
ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടില്‍ വെച്ച് നിഥിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
ശ്രുതി നായിഡു നിര്‍മ്മിച്ച ജനപ്രിയ സീരിയലായ പുനര്‍ വിവാഹയിലും നിതിന്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഹലോ ഡാഡി എന്ന സിനിമയില്‍ ഡോ. വിഷ്ണുവര്‍ദ്ധനൊപ്പം പുല്ലാങ്കുഴല്‍ വാദകനായി എത്തിയിരുന്നു.
കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നിതിന്‍ ഒരു പുതിയ സീരിയല്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് നിതിന്‍ യാത്രയായത്.