മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തുന്ന സിനിമ…..ഒരു സെക്കന്റ് പോലും സ്‌കിപ് ചെയ്യാതെ കണ്ടു!!

നല്ല സിനിമയിലൂടെ ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ് പാച്ചുവും അത്ഭുതവിളക്കിലൂടെ സംവിധായകന്‍ അഖില്‍ സത്യന്‍. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രമാണ് പാച്ചുവും അദ്ഭുതവിളക്കും.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഒരു മലയാളി യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയില്‍ നടക്കുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. കുസൃതി കണ്ണുകളും രസകരമായ ശരീരഭാഷയും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമൊക്കെയായി ഫഹദ് ആരാധകരെ രസിപ്പിച്ചു.

ഇന്നസെന്റ്, മുകേഷ്, ഇന്ദ്രന്‍സ്, നന്ദു, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രന്‍സ്, നന്ദു, അല്‍ത്താഫ് സലിം, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. ഇന്നസെന്റ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാള ചിത്രവുമാണ് പാച്ചുവും അത്ഭുതവിളക്കും.

ചിത്രത്തിനെ കുറിച്ച് ശരണ്‍ജിത് സെല്‍വന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. അര മണിക്കൂറിനുള്ളില്‍ ഇറങ്ങി പോകുന്നിടത്തു മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തുന്ന സിനിമ…..രാത്രി 9 മണിക്ക് പടം കാണാന്‍ തുടങ്ങി 12 മണി വരെ ഒട്ടും മുഷിപ്പിക്കാതെ കാണാന്‍ കഴിഞ്ഞൊരു സിനിമ….

അതിനു മാത്രം എന്താണ് സിനിമയില്‍ എന്ന് ചോദിച്ചാല്‍ അറിയില്ല….കുടുംബ ചിത്രങ്ങളെ ഇഷ്ട്ടപെടുന്നവര്‍ക്ക് ഒരു സെക്കന്റ് പോലും SKIP ചെയ്യാതെ ( INCLUDING SONGS ) കണ്ടിരിക്കാവുന്ന സിനിമ….അനൂപ് സത്യന്‍, അഖില്‍ സത്യന്‍ രണ്ടു പേരുടെയും ആദ്യ സിനിമകള്‍ കലക്കി, കിടുക്കി, തിമിര്‍ത്തു എന്നാണ് ശരണ്‍ജിത് കുറിച്ചത്.

Anu B