ഈ ക്ഷേത്രത്തിൽ വച്ച് താൻ വിവാഹിതനാകുമെന്ന് പ്രഭാസ്!

പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള നിരവധി ഗോസിപ്പുകൾ ഉണ്ടായ സമയത്തും ഒരു പ്രതികരണവും നടത്താത്ത താരമായിരുന്നു സൂപ്പർസ്റ്റാർ പ്രഭാസ്. മാധ്യമ പ്രവർത്തകരുടെ ഇത്തരം ചോദ്യങ്ങൾക്കൊന്നും പ്രഭാസ് ഇതു വരെ പിടികൊടുത്തിരുന്നില്ല. ഒടുവിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.

തന്റെ വിവാഹം തിരുപ്പതി ക്ഷേത്രത്തിൽ വച്ചായിരിക്കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.പ്രഭാസ് ശ്രീ രാമനായെത്തുന്ന ആദിപുരുഷ് സിനിമയുടെ ഫൈനൽ ട്രെയിലർ ലോഞ്ചിനിടെയാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. താരം നായകനായി എത്തുന്ന പുതിയ സിനിമയാണ് ആദിപുരുഷ് . സിനിമ ജൂൺ 16നാണ് തിയെറ്ററുകളിലെത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ആദിപുരുഷിൻറെ റിലീസിനു മുന്നോടിയായി പ്രഭാസ് അടക്കമുള്ള താരങ്ങൾ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

അതേ സമയം ആദിപുരുഷ് എന്ന സിനിമയിൽ സീതയായി എത്തുന്ന ബോളിവുഡ് താരം കൃതി സനോനുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാഹുബലിയിൽ പ്രഭാസിന്റെ നായികയായ അനുഷ്‌ക ഷെട്ടിയുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പുകളും നേരത്തെ ശക്തമായിരുന്നു. എന്നാൽ ഈ വാർത്തകളോടൊന്നും ഓരിക്കലും പ്രതികരിക്കാൻ പ്രഭാസ് തയാറായിരുന്നില്ല.

 

Aiswarya Aishu