Categories: Film News

വിജയ് ചിത്രം ‘ലിയോ’യുടെ പുതിയ വിശേഷം ഇതാണ്!

ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രം വിജയ് നായകനാകുന്ന ‘ലിയോ’യാണ്്. സിനിമയുടെ പ്രഖ്യാപനം മുതൽ വൻ ഹൈപ്പോടെയാണ് ലിയോയുടെ ഓരോ അപ്‌ഡേറ്‌റും പുറത്ത് എത്തുന്നത്. അതിനാൽ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.പതിവ് വിജയ് ചിത്രങ്ങളിലേത് പോലെ ഈ സിനിമയിലെ ഗാനങ്ങളും ആവേശമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇപ്പോഴിതാ ലിയോയുടെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ലിയോയിലെ ഒരു നൃത്ത രംഗമാണ് ഇപ്പോൾ ചെന്നൈയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.നൂറ് ഡാൻസേഴ്സ് പങ്കെടുക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്. 4 വർഷത്തിന് ശേഷം വിജയ്യും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ.

സഞ്ജയ് ദത്ത്,ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‌കിൻ, പ്രിയ ആനന്ദ് ,ബാബു ആന്റണി, നരേൻ തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ആദ്യഷെഡ്യൂൾ കാശ്മീരിലാണ് ചിത്രീകരിച്ചത്. നിലവിൽ ചെന്നെയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം ലിയോ സ്വന്തമാക്കി കഴിഞ്ഞു. ഓവർസീസ് വിതരണാവകാശം 60 കോടിക്കും കേരളാ തിയേറ്ററർ വിതരണാവകാശം 16 കോടിക്കുമാണ് വിറ്റുപോയത്.

Aiswarya Aishu