Film News

രമേശ് പിഷാരടി ശരിക്കും തൂങ്ങി…!! വീഡിയോ കണ്ട് ഞെട്ടല്‍ മാറാതെ ആരാധകര്‍..!!

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ കലാകാരന്‍ ആണ് രമേശ് പിഷാരടി. കാണികളില്‍ ചിരിമഴ തീര്‍ത്ത പിഷാരടിയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന നോ വേ ഔട്ട് എന്ന സിനിമയെ കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ലോക്കഡൗണും അതിന്റെ ഫലമായി കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ട് പോകുന്ന ഒരു വ്യക്തിയുടെ ജീവിതവും പിന്നീട് അയാള്‍ മരണത്തിന്

കീഴടങ്ങാന്‍ ശ്രമിക്കുന്നതുമാണ് നോ വേ ഔട്ട് എന്ന സിനിമയുടെ പ്രേമയം എന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറില്‍ നിന്നും മറ്റും മനസ്സിലാകുന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിന് വേണ്ടി താന്‍ ശരിക്കും കയറില്‍ തൂങ്ങി എന്നാണ് രമേശ് പിഷാരടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോയുടെ പ്രസക്ത ഭാഗം അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്.


റോപ്പില്‍ തൂങ്ങുന്നത് പോലെ അഭിനയിക്കുമ്പോള്‍ ബോഡിയിലും മാറ്റം വരുന്നുണ്ട് എന്നാല്‍ ശരിക്കും ഒന്ന് തൂങ്ങാമോ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ രമേശ് പിഷാരടിയോട് ചോദിക്കുകയായിരുന്നുവത്രെ.. അങ്ങനെ ഷൂട്ട് ചെയ്യാം എന്ന് സമ്മതിച്ച് സംവിധായകനോട് രക്ഷിച്ചോളാന്‍ ഞാന്‍ പറഞ്ഞു എന്നാണ് രമേശ് പിഷാരടി പറയുന്നത്. ഞാന്‍ തൂങ്ങിയതാണ്. കാരണം, ആ പത്ത് സെക്കന്റ് കാര്യമാണ് എന്ന് എനിക്ക് അറിയാം എന്നും താരം പറയുന്നു..

വീഡിയോയില്‍ നടന്‍ കയറില്‍ കെട്ടി തൂങ്ങുന്നതും കാലില്‍ സപ്പോര്‍ട്ടായി വെച്ച കസേര താഴെ വീഴുന്നതും കാണാം.. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ആ ഷോട്ട് എടുത്ത ശേഷം അണിയറ പ്രവര്‍ത്തകര്‍ പിഷാരടിയുടെ അരികിലേക്ക് ഓടിപോയി കസേരയും വെച്ച് നല്‍കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

വളരെ റിസ്‌ക് എടുത്ത് ആ ഷോട്ട് ചെയ്തതിലുള്ള ടെന്‍ഷനും അണിയറ പ്രവര്‍ത്തകരുടെയും മുഖത്ത് കാണാമായിരുന്നു. സിനിമയ്ക്ക് വേണ്ടി ഇത്ര സമര്‍പ്പണത്തോടെ അഭിനയിക്കാനുള്ള പിഷാരടിയുടെ മനസ്സിനാണ് ഇപ്പോള്‍ ആരാധകര്‍ കൈയ്യടിക്കുന്നത്. മാത്രമല്ല…നാടാകെ കെ.ജി.എഫ് സിനിമയുടെ തരംഗം ഉള്ളപ്പോള്‍ തന്നെ 22-ാം തീയതി നോ വേ ഔട്ട് തീയറ്ററുകളിലേക്ക് എത്തുന്നു എന്നതും മറ്റൊരു വലിയ പ്രേത്യകതയാണ്..

Recent Posts

ആ ഫ്രെയിമിലുള്ളവരില്‍ ഞാന്‍ മാത്രമുള്ളൂ!!! അവരൊന്നും ഇനി തിരിച്ചു വരില്ലലോ-വികാരാധീനനായി സലിം കുമാര്‍

മലയാളത്തിന്റെ പ്രിയതാരമാണ് സലിം കുമാര്‍. സ്വഭാവ നടനായും ഹാസ്യ താരമായും ആരാധകരുടെ മനസ്സില്‍ ചിര പ്രതിഷ്ട നേടിയ താരമാണ് സലിം…

6 mins ago

കാണാന്‍ പോലും സാധിക്കില്ലെന്ന് എല്ലാവരും പറഞ്ഞു!! കണ്ടു, 45 മിനിറ്റ് തമാശകള്‍ പറഞ്ഞിരുന്നു-ഇതാണ് എന്റെ എസ്ആര്‍കെ എന്ന് രുദ്രാണി

സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ബോളിവുഡ് ഹീറോ ഷാരൂഖ് ഖാനെ നേരില്‍ കണ്ട ഹൃദ്യമായ അനുഭവം കുറിച്ച് രുദ്രാണി. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെ…

1 hour ago

ക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ! ക്ഷേത്രദര്‍ശനം നടത്തിയ അമല പോളിനെതിരെ രൂക്ഷ വിമര്‍ശനം

അടുത്തിടെയാണ് നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രം പ്രവശേനം നിഷേധിച്ച സംഭവം വിവാദമായിരുന്നു. ക്ഷേത്രത്തിനകത്ത് കയറാനായില്ലെങ്കിലും പുറത്ത്‌നിന്ന് തൊഴുത് താരം…

2 hours ago