മമ്മൂട്ടിയുടെ ചിട്ട കണ്ട് പഠിക്കാന്‍ വീട്ടുകാര്‍ പോലും പറയുന്നു..!! എന്നെ അവര്‍ക്ക് പുച്ഛമാണ്… – രാമു പടിക്കല്‍

പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് മലയാളികളെ തന്റെ ജീവിതത്തിലൂടെ കാണിച്ച് കൊടുത്ത അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരരാജാവിന് പ്രായം റിവേഴ്‌സ് ഗിയറിലാണ് എന്നാണ് ആരാധകരും പറയുന്നത്. താരത്തിന്റെ ജീവിതചര്യയിലെ ചിട്ടകള്‍ തന്നെയാണ് ആരോഗ്യവും സൗന്ദര്യവും കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിനെ സഹായിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ശരീര സംരക്ഷണത്തെ കുറിച്ച് പറയുകയാണ് പ്രശസ്ത നടന്‍ രാമു പടിക്കല്‍.

മമ്മൂട്ടി ഈ പ്രായത്തിലും ശരീരം സംരക്ഷിക്കുന്നത് കാണുമ്പോള്‍ തന്റെ വീട്ടിലുള്ളവര്‍ തന്നെ പുച്ഛത്തോടെയാണ് കാണുന്നതെന്ന് ആണ് നടന്‍ രാമു പടിക്കല്‍ പറയുന്നത്. മലയാളത്തില്‍ രുപാട് സിനിമകളിലൂടെ വില്ലനായും സഹനടനായും എല്ലാം രാമു പടിക്കല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. നടന്മാര്‍ക്ക് മാത്രമല്ല ഓരോ വ്യക്തിയും ജീവിതത്തില്‍ പകര്‍ത്തേണ്ട ജീവിത ചിട്ടയാണ് മമ്മൂട്ടിയുടേത് എന്ന് പറഞ്ഞ് വെയ്ക്കുകയാണ് രാമു പടിക്കല്‍. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

വളരെ ചെറിയ രീതിയില്‍ തുടങ്ങിയതാണ് മമ്മൂക്ക. അവിടുന്ന് പതുക്കെ വളര്‍ന്ന് തുടങ്ങി. ഇത്രയധികം ഉയരത്തില്‍ എത്തിയിട്ടും മമ്മൂക്കയുടെ ഗ്രാഫ് താഴ്ന്നിട്ടില്ല. ജീവിതത്തിലും കരിയറിലും ഉയര്‍ന്ന് തന്നെയാണ് പോകുന്നത്. മക്കളുടെ കാര്യത്തിലും കുടുംബപരമായും സോഷ്യല്‍ സ്റ്റാറ്റസിന്റെ കാര്യത്തിലായാലും മമ്മൂക്ക എപ്പോഴും ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. മമ്മൂക്കയുമായി താരതമ്യപ്പെടുത്താവുന്ന ഒരു നടന്‍ ഇന്നേ വരെ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. മമ്മൂക്ക വളരെ ഭാഗ്യവാനാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനും വളരെ നല്ല നിലയില്‍ എത്തി. മമ്മൂക്കയെ പോലെ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുല്‍ഖറും. അതൊക്കെ സാധിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്.

മകളാണെങ്കിലും എല്ലാകൊണ്ടും ഉയര്‍ന്ന് നില്‍ക്കുന്ന ഒരാളാണ്. എല്ലാവര്‍ക്കും എല്ലാ ഭാഗ്യങ്ങളും ഒരുമിച്ച് കിട്ടില്ലെന്ന് പറയാറുണ്ട്. ഒന്നുകില്‍ വിദ്യഭ്യാസമുള്ളിടത്ത് കല നില്‍ക്കില്ല. കലയുള്ളിടത്ത് പണം നില്‍ക്കില്ല എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. എന്നാല്‍ മമ്മൂക്കയുടെ കാര്യത്തില്‍ എല്ലാ ഭാഗ്യങ്ങളും ലഭിച്ചിട്ടുണ്ട്. മമ്മൂക്ക ഈ പ്രായത്തിലും ശരീരം സംരക്ഷിക്കുന്നത് കാണുമ്പോള്‍ തന്റെ വീട്ടുള്ളവര്‍ പോലും തന്നെ പുച്ഛത്തോടെയാണ് നോക്കുന്നത്. മമ്മൂക്കയെ പോലെ ചിട്ട വരുത്തിക്കൂടെ എന്ന രീതിയിലാണ് ഭാര്യ അടക്കമുള്ളവര്‍ സംസാരിക്കുന്നത് എന്നാണ് രാമു പടിക്കല്‍ പറയുന്നത്.

 

Aswathy