Film News

നടന്‍ ശബരീഷ് വര്‍മയുടെ പിതാവ് അന്തരിച്ചു!!!

യുവനടന്‍ ശബരീഷ് വര്‍മയുടെ അച്ഛനും എഴുത്തുകാരനുമായ പികെ നന്ദനവര്‍മ (76) അന്തരിച്ചു. റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു നന്ദനവര്‍മ. ആലുവയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി ഡോക്യുമെന്ററികളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം സത്യസായി സേവാസമിതി പറവൂര്‍ മേഖലാ കണ്‍വീനറും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്നു നന്ദനവര്‍മ.

വൈക്കം കൊട്ടാരത്തില്‍ കോവിലകത്ത് പരേതനായ കുഞ്ഞുണ്ണി തിരുമുല്‍പ്പാടിന്റെയും ചേര്‍ത്തല പടിഞ്ഞാറേ കാട്ടുങ്കല്‍ കോവിലകത്ത് പരേതയായ തങ്കമ്മ നമ്പിഷ്ട്യാതിരിയുടെയും മകനാണ്. പ്രസിദ്ധ വയലിനിസ്റ്റ് ലേഖാ വര്‍മയാണ് ഭാര്യ. എഴുത്തുകാരനായ സന്ദീപ് വര്‍മ മകനാണ്. മരുമക്കള്‍: ശാലിനി, അശ്വിനി.

2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലെ ശംഭുവായിട്ടാണ് ശബരീഷ് വര്‍മ സിനിമയിലേക്ക് എത്തിയത്. അടുത്തിടെയിറങ്ങിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ആയിരുന്നു ശബരീഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Anu B