Film News

കുഞ്ഞുവാവയെ സ്വീകരിക്കാന്‍ ഒരുങ്ങി പേളിയും കുടുംബവും!!!

അവതാരകയായും നടിയായും ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരകുടുംബം. കുടുംബത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്കും ഏറെ ആഗ്രഹമാണ്. ഇപ്പോഴിതാ പേളി രണ്ടാമത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നില കുഞ്ഞേച്ചിയാവും.

ഇപ്പോഴിതാ പേളിയുടെ ബേബി ഷവര്‍ ആഘോഷമാണ് ശ്രദ്ധേയമാകുന്നത്. പേളി തന്നെയാണ് ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഭര്‍ത്താവ് ശ്രീനിഷും നിലയും പേളിയുടെ സഹോദരി റേച്ചലും സുഹൃത്തുക്കളും എല്ലാം ആഘോഷത്തിന് എത്തിയിരുന്നു.

അതെ, ബേബി ഷവര്‍ സമയമായിരുന്നു. ജീവിതം ആഘോഷിക്കുകയും പുതുജീവന്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഏറ്റവും മനോഹരവും അവിസ്മരണീയവുമായ സമയത്തിന് നന്ദി @rachel_maaney ?? റെട്രോ പോപ്പ് തീം എന്റെ ഹൃദയം കവര്‍ന്നു ??

കൂടാതെ ഇവന്റിന് ഏറ്റവും നന്നായി വസ്ത്രം ധരിച്ചത് ആരാണെന്ന് നിങ്ങള്‍ കരുതുന്നു ?????? എന്റെ തലയില്‍ വ്യക്തമായ ഒരു വിജയിയുണ്ട്, അവരെ അടുത്ത പോസ്റ്റില്‍ ഞാന്‍ വെളിപ്പെടുത്തും എന്നു പറഞ്ഞാണ് ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പേളി പങ്കിട്ടത്.

Anu B