Categories: Film News

കേന്ദ്ര സർക്കാർ ജീവനക്കാരനെ കൈക്കൂലിയുടെ പേരിൽ കയ്യോടുപൊക്കി നടൻ സിബി തോമസും സംഘവും

നിരവധി സിനിമകളിൽ പോലീസ് ഉദ്യഗസ്ഥനായി എത്തിയ നടൻ ആയിരുന്നു സിബി തോമസ്, ഒരു നടൻ മാത്രമല്ല താരം ഇപ്പോൾ വയനാട് വിജിലൻസ് ആൻഡ് ആന്റികറപ്‌ഷൻ ബ്യുറോ ഡി വൈ എസ്‌ പി കൂടിയാണ്, കരാറുകാരനോടെ മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേന്ദ്ര ജി എസ്‌ ടി ഉദ്യോഗസ്ഥനെ ആണ് നടനും, ഡി വൈ എസ് പിയുമായ സിബി തോമസിന്റെ  നെത്ര്വത്വത്തിലുള്ള സംഘം ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

പരാതിക്കാരനിൽ നിന്നും ഒരു ലക്ഷം രൂപ വങ്ങുമ്പോൾ ആണ് സിബിയും ടീമും കയ്യോടെ ഈ ഗവൺമെന്റെ ഉദ്യോഗസ്ഥനെ പിടികൂടിയത്. പരാതിക്കാരൻ സ്റ്റേഷനിൽ ചെന്ന് പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് ഈ ജി എസ്  ടി ഉദ്യഗസ്ഥൻ പരാതികരനോട് പറഞ്ഞിരുന്നത്. എന്നാൽ ഒന്നരലക്ഷം രൂപ താരമെന്ന്‌ പരാതിക്കാരൻ സമ്മതിച്ചു. ഒന്നരകോടി രൂപയുടെ പ്രവർത്തിയാണ് എന്ന് പരാതിക്കാരൻ പറഞ്ഞത്, എന്നാൽ ജി എസ്‌ ടി ഉദ്യോഗസ്ഥൻ അത് രണ്ടു കോടി ഉണ്ടെന്നു പറഞ്ഞു, അതിൽ ഒൻപതുലക്ഷം രൂപ നികുതി കുടിശിക ആണെന്നും പറഞ്ഞു ,  അത് ഒഴിവാക്കി തരാം പകരം മൂന്ന് ലക്ഷം രൂപ കൈക്കൂലി തരണമെന്ന്  ജി എസ്ടി  ഉദ്യോഗസ്ഥൻ ആ വശ്യപ്പെട്ട് എന്നും പറയുന്നു.

Suji