വിജയിയുടെ വാരിശിൽ ചിമ്പു പാടിയതിന് പ്രതിഫലം വാങ്ങാതെ!!

വംശി പൈഡിപ്പള്ളി വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വാരിശ്. രശ്മിക മന്ദാനയാണ് സിനിമയിലെ നായിക.
അടുത്തിടെ വാരിശിലെ രണ്ടാമത്തെ പാട്ടായ ‘തീ തലപതി’ എന്ന പുറത്ത് വിട്ടിരുന്നു. ഗാനം പാടിയത് തെന്നിന്ത്യയിലെ സൂപ്പർ താരമായ സിലംബരസനായിരുന്നു. തീ തലപതി ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇപ്പോഴിതാ വാരിശിൽ ചിമ്പു പാടിയതിന് പ്രതിഫലം വാങ്ങാതെയാണ് എന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്. എസ് തമനാണ് വാരിശിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ദളപതി വിജയ് ഈ വാർത്ത വെളിപ്പെടുത്തിയത്.തീ തലപതി എന്ന ട്രിബ്യൂട്ട് ഗാനം ആലപിച്ചതിന് സിലംബരശനോട് വിജയ് നന്ദിയും പറഞ്ഞു. ”സിമ്പു, സിമ്പു, സിമ്പു, വളരെ നന്ദി,” എന്നാണ് വിജയ് പറഞ്ഞത്.

വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് വാരിശ്. ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശരത്കുമാർ, ഷാം, ഖുശ്ബു, സംഗീത, യോഗി ബാബു, സംയുക്ത എന്നിവരും അണിനിരക്കുന്നു.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും സിരീഷും ചേർന്ന് നിർമ്മിച്ച വാരിശ് നിർമ്മിച്ചത്. ചിത്രം പൊങ്കലിന് പ്രദർശനത്തിനെത്തും

Aiswarya Aishu