അഭിനയ ചക്രവർത്തി നടൻ വിജയ കാന്ത് അന്തരിച്ചു 

മുൻകാല തമിഴ് അഭിനയ ചക്രവർത്തി നടൻ വിജയ കാന്ത് (71 )അന്തരിച്ചു, കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചിരുന്നു,  ആരോഗ്യ നില വഷളാവുകയും തുടർന്ന്  വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്യ്തിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രീ അധികൃതർ അദ്ദേഹം അന്തരിച്ച വാർത്ത പുറത്തുവിട്ടത്, ഒരു അഭിനയ ചക്രവർത്തി മാത്രമായിരുന്നില്ല താരം ഡി എം ഡി കെ യുടെ സ്ഥാപക നേതാവും കൂടിയാണ്. ഒരു കാലത്തു തമിഴ് സിനിമകളിലെ മിന്നി തിളങ്ങിയ നക്ഷത്രം തന്നെയായിരുന്നു വിജയകാന്ത്.

കഴിഞ്ഞ മാസം പനി ബാധിച്ച ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു, പിന്നീട് ഭേദമായി എന്നുള്ള വാർത്ത പുറത്തുവരുകയും ചെയ്യ്തു, എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായതിന് തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, 80 -90 കളിലെ  ഒരു നിറസാന്നിധ്യമായ താരം തന്നെയായിരുന്നു നടൻ വിജയകാന്ത്. ഇളമൈ  എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ എത്തിയ നടൻ ആയിരുന്നു വിജയകാന്ത്.

സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലാണ് അദ്ദേഹം നായകനായി അഭിനയിക്കാൻ തുടങ്ങിയത്, പിന്നീട നിരവധി ചിത്രങ്ങളിൽ ഒരു സൂപ്പർഹീറോ ആയി തന്നെ അദ്ദേഹം തിളങ്ങി നിന്നിരുന്നു, 2015 ൽ സതാബ്‌ദം  എന്ന ചിത്രത്തിൽ  ഒരു അതിഥി താരമായാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്, അതിനു മുൻപേ നടൻ ഡി എം കെ ഡി എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു, കുറേകാലം അദ്ദേഹം തന്റെ അനാരോഗ്യ പ്രശ്നം കാരണം സിനിമ മേഖലയിൽ ആയാലും, രാഷ്ട്രീയ മേഖലയിൽ ആയാലും അകന്നു നിൽക്കുകയായിരുന്നു, ഇന്ന് ഈ അഭിനയ ചക്രവർത്തി ഈ ലോകത്തു നിന്നും വിട വാങ്ങുകയും ചെയ്യ്തു, ഈ മഹാനായ നടനെ ആദരാഞ്ജലികൾ അർപ്പിച്ചു സിനിമാലോകം