മാതൃദിനത്തിൽ കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി

ലോകമെമ്പാടും ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. മാതൃദിനത്തിന്റെ ഈ സന്തോഷകരമായ നിമിഷത്തിൽ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്.

‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു”എന്നാണ് അഭിരാമി കുറിച്ചത്.

2009ൽ ആണ് അഭിരാമിയും വിവാഹിതരായത്. ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനൻ ആണ് ഭർത്താവ്. ഇരുവർക്കും കുഞ്ഞുങ്ങളില്ലായിരുന്നു.സുരേഷ് ഗോപിയുടെ പത്രം എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് അഭിരാമി അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളത്തിലും തമിഴിലും ശ്രദ്ധ നേടുകയായിരുന്നു.

 

 

View this post on Instagram

 

A post shared by Abhirami (@abhiramiact)