സൈമയിൽ തിളങ്ങി അന്ന ; ചിത്രങ്ങൾ കാണാം !

കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങിവന്ന താരമാണ് അന്നാ ബെൻ. തുടർന്നങ്ങോട്ട് ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിൽ പോലും മികവുറ്റ കഥാപാത്രങ്ങൾക്കാണ് താരം ജീവൻ നൽകിയത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ…

കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങിവന്ന താരമാണ് അന്നാ ബെൻ. തുടർന്നങ്ങോട്ട് ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിൽ പോലും മികവുറ്റ കഥാപാത്രങ്ങൾക്കാണ് താരം ജീവൻ നൽകിയത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കുന്ന ചുരുക്കം ചില യുവാനായികമാരിൽ ഒരാളാണ് അന്നാ.

അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കുവാനും സാധിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സൈമ അവാർഡ്‌സ് സംഘടിപ്പ്പിച്ചത്. ഹൈദരാബാദിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരവധി സൗത്ത് ഇന്ത്യൻ താരങ്ങൾ അണിനിരന്ന ഷോയുടെ ഭാഗമാകുവാൻ അന്നയ്ക്കും സാധിച്ചിരുന്നു. ഇന്നിപ്പോൾ സൈമയിലെ അന്നയുടെ ഔട്‍ഫൈറ്റും മറ്റുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിയ്ക്കുന്നത്. ചുവന്ന നിറത്തിലുള്ള വൈഡ് നെക്ക് ലെഹങ്ക ആയിരുന്നു താരം ധരിച്ചത്. ആ വസ്ത്രത്തിലുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് തന്നെയാണ് ഇപ്പോൾ ആരാധകർ ഉള്ളതും. ഇതിനോടകം തന്നെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. അന്നയെ ഇത്തരത്തിൽ വ്യത്യസ്തമായ ഒരു മേക്കോവർ ലുക്കിൽ കാണുവാൻ സാധിച്ചതിന്റെ സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.