ഞാന്‍ നല്ല അന്തസ്സായി കള്ള് കുടിയ്ക്കും!! ഷാപ്പ് രുചി നുണഞ്ഞ് അനുശ്രീ

മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അനുശ്രീ. മിനിസ്‌ക്രീനില്‍ ബാലതാരമായെത്തി നായികയായി തിളങ്ങിയ താരമാണ് അനുശ്രീ. കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ്, എല്ലാവര്‍ക്കും സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുശ്രീ. വിശേഷങ്ങള്‍ പങ്കുവച്ച് താരം എത്താറുണ്ട്.

അനുശ്രീയുടെ വിവാഹവും വിവാഹമോചനവും എല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു അനുശ്രീ ഛായാഗ്രാഹകനായ വിഷ്ണുവിനെ വിവാഹം കഴിച്ചത്. കുഞ്ഞ് പിറന്ന ശേഷം ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ഇരുവരും പിരിയുകയും ചെയ്തിരുന്നു.

കുഞ്ഞിന്റെ വിശേഷങ്ങള്‍ ഒക്കെ താരം സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളൊക്കെ അനുശ്രീ പങ്കുവെക്കാറുണ്ട്. അഭിനയത്തില്‍ സജീവമല്ലെങ്കിലും കുഞ്ഞുമൊത്ത് താരം യുടൂബില്‍ സജീവമാണ്.

ഇപ്പോഴിതാ അനുശ്രീ പങ്കുവച്ച പുതിയ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കള്ളുഷാപ്പില്‍ പോയി കള്ളു കുടിക്കുന്ന വീഡിയോയാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. അതോടെ രൂക്ഷ വിമര്‍ശനമാണ് താരത്തിനെതിരെ നിറയുന്നത്. എന്നാല്‍ ആ കമന്റുകള്‍ താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ബോള്‍ഡ് ആയി മറുപടി നല്‍കുന്നത്.

ഞാന്‍ നല്ല അന്തസ്സായി കള്ളു കുടിക്കുന്ന ആളാണ്. പക്ഷെ ഇങ്ങനെ വീഡിയോയില്‍ എത്തുന്നത് ആദ്യമായിട്ടാണ് എന്നും പറഞ്ഞാണ് അനുശ്രീയുടെ കള്ളുകുടിയ്ക്കുന്നത്. ഷാപ്പിലെ ഭക്ഷണത്തെ കുറിച്ചും, ടെച്ചിങ് കോമ്പിനേഷനെ കുറിച്ചുമെല്ലാം വീഡിയോയില്‍ അനുശ്രീ പറയുന്നുണ്ട്.

അതേസമയം വീഡിയോയില്‍ അനുശ്രീ നോണ്‍ വെജ് കഴിക്കുന്നത് സോഷ്യല്‍മീഡിയ വിവാദമാക്കുന്നുണ്ട്. മുന്‍പ് അനുശ്രീ തന്നെ താനൊരു വെജിറ്റേറിയന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തന്റേത് ബ്രാഹ്‌മണ കുടുംബമാണ്, പ്യുയര്‍ വെജ്ജ് ആയിരുന്നു എന്നാണ് നേരത്തെ അനുശ്രീ പറഞ്ഞിരുന്നത്. കല്യാണ ശേഷമാണ് താന്‍ ബീഫ് കഴിച്ചത് എന്നും അനുശ്രീ പറഞ്ഞിരുന്നു. ആ വീഡിയോ ചൂണ്ടികാണിച്ചാണ് താരത്തിനെ ആരാധകര്‍ വിമര്‍ശിക്കുന്നത്.

Anu B