മൂന്ന് ദിവസമായി വെന്റിലേറ്ററിൽ; നടി അരുന്ധതി നായരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അരുന്ധതിയുള്ളത്. സ്‌കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാണിച്ച് സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിട്ടുണ്ട്.

2018ൽ പുറത്തിറങ്ങിയ ‘ഒറ്റയ്‌ക്കൊരു കാമുകൻ’ എന്ന സിനിമയിലൂടെയാണ് അരുന്ധതി മലയാളത്തിൽ അരങ്ങേറുന്നത്. തമിഴ്, മലയാളം സിനിമകളിൽ സജീവമായ അരുന്ധതി നായർ വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘പോർകാസുകൾ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.