അമ്മ ഗർഭിണിയാണ്,ഇരുപത്തിമൂന്നാം വയസ്സിൽ താനൊരു ചേച്ചി ആവാൻ പോവുന്നവെന്ന് നടി ആര്യപാർവതി

വളരെ ചുരുങ്ങിയ കാലം കൊണ്ട് സീരിയൽ മേഖലയിൽ ശ്രദ്ധേയയായ നടിയാണ് ആര്യ പാർവതി. നിലവിൽ രണ്ട് പരമ്പരകളിലാണ് ആര്യ അഭിനയിച്ചു. കൂടാതെ അറിയപ്പെടുന്ന ഒരു ഡാൻസർ കൂടിയാണ് ആര്യ. ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് ആര്യ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ഇളയവൾ ഗായത്രി എന്നീ സീരിയലിലും അഭിനയിച്ചു. കലോത്സവത്തിൽ തുടർച്ചയായി മൂന്നുവർഷം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ആര്യ. ഇപ്പോൾ നൃത്തത്തിലാണ് ആര്യ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.

ഇൻസ്റ്റഗ്രാം വഴി തന്റെഡാൻസ് ഷോർട്ട് വീഡിയോസും തന്‌റെ വിശേഷങ്ങളും ആര്യ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‌റെ കുടുംബവിശേഷം പങ്കുവെയ്ക്കുകയാണ് താരം.തന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അദിഥി വരുന്ന സന്തോഷമാണ് നടി പങ്കിട്ടത്. തന്റെ അമ്മ ഗർഭിണിയാണെന്ന സന്തോഷ വാർത്തയാണ് ആര്യ പാർവതി ആരാധകരെ അറിയിച്ചത്. ഒപ്പം അമ്മയുടെ നിറവയറിനോട് ചേർന്ന് നിൽക്കുന്ന ഒരു ചിത്രവും താരം പങ്കിട്ടു. ഇൻസ്റ്റഗ്രമിയാലിരുന്നു ആര്യയുടെ ഈ പോസ്റ്റ്. നിരവധി പേരാണ് ആര്യയ്ക്കും കുടുംബത്തിനും ആശംസകൾ അറിയിച്ച് എത്തുന്നത്.

ഇൻസ്റ്റഗ്രമിൽ ആര്യപാർവതി കുറിച്ചത് ഇങ്ങനെയാണ് ”ഇരുപത്ത് മൂന്ന് വർഷത്തിന് ശേഷം എനിക്ക് ഒരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിൽ മതിമറന്നിരിയ്ക്കുകയാണ് ഞാൻ. ഒരു അമ്മയുടെയും വല്യേച്ചിയുടെയും റോൾ ഏറ്റെടുക്കാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു. സ്നേഹത്തോടെയും പിന്തുണയോടെയും, വേഗം വരൂ എന്റെ കുഞ്ഞു വാവേ” എന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷൻ.