മലയാളത്തില്‍ നിന്നാദ്യം!! പുതിയ നേട്ടം സ്വന്തമാക്കി ഹണി റോസ്

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഹണി റോസ്. തെന്നിന്ത്യയിലും ശ്രദ്ധേയയായി മാറി കഴിഞ്ഞു ഹണി റോസ്. മലയാളത്തില്‍ തുടങ്ങി തമിഴിലും തെലുങ്കിലും ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു താരം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്ന സെലിബ്രിറ്റിയാണ് ഹണി റോസ്. ഇപ്പോഴിതാ താരം പുതിയ സന്തോഷമാണ് പങ്കുവയ്ക്കുന്നത്.

ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ കേരളത്തിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. ഡിജിറ്റല്‍ ബിസിനെസ്സ് വാലെറ്റില്‍ യുഎസ്ബി ചിപ്പില്‍ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോള്‍ഡന്‍ വിസയാണ് ഹണി സ്വന്തമാക്കിയത്.

Honeyrose

ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് ഹണിയ്ക്ക് ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. 10 വര്‍ഷമാണ് വിസയുടെ കാലാവധി.

വ്യക്തികളുടെ എമിറേറ്റ്‌സ് ഐഡി, താമസ വിസ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ എല്ലാം ഒറ്റ ബിസിനസ് വാലെറ്റില്‍ ലഭ്യമാകുമെന്നതാണ് യുഎസ്ബി ചിപ് വിസ.

നേരത്തെ പാസ്പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വിസ പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. അടുത്തിടെയാണ് പുതിയ ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ ഗോള്‍ഡന്‍ വീസ ദുബായ് ഭരണകൂടം പുറത്തിറക്കിയത്.

നേരത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ഛ് ഡിജിറ്റല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മലയാളത്തിനെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.