ആ വൈറല്‍ ചിത്രത്തിലെ സസ്‌പെന്‍സ് പുറത്തുവിട്ട് സല്‍മാന്‍ ഖാന്‍!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ സല്‍മാന്‍ ഖാന്‍. പ്രായത്തെ മറികടന്നും സൂപ്പര്‍ ആക്ഷന്‍ ചിത്രങ്ങളുമായി താരം ബോളിവുഡ് ലോകത്ത് സജീവമാണ്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യലിടത്ത് വൈറലായിരുന്നു. ഏറെ…

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ സല്‍മാന്‍ ഖാന്‍. പ്രായത്തെ മറികടന്നും സൂപ്പര്‍ ആക്ഷന്‍ ചിത്രങ്ങളുമായി താരം ബോളിവുഡ് ലോകത്ത് സജീവമാണ്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യലിടത്ത് വൈറലായിരുന്നു. ഏറെ സസ്‌പെന്‍സ് നിറഞ്ഞ ചിത്രമായിരുന്നു താരം പങ്കുവച്ചത്. ഒരു യുവതിയുടെ മുഖം കാണാത്ത ചിത്രമാണ് താരം പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ സസ്‌പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് താരം.

‘എന്റെ ഹൃദയത്തിന് ഹായ് പറയൂ’ എന്ന് ചിത്രത്തില്‍ കുറിച്ചുകൊണ്ടാണ് സല്‍മാന്‍ ഇരുവരുടെയും ചിത്രം പങ്കുവച്ചിരുന്നത്. നടന്റെ സഹോദരിയുടെ മകളായ അലിസെ അഗ്‌നിഹോത്രിയാണ് ആ ചിത്രത്തിലുണ്ടായിരുന്നത്. നിരവധി ആരാധകരും അലിസെയാണ് ചിത്രത്തിലുള്ളതെന്ന് പറഞ്ഞിരുന്നു.

സല്‍മാന്റെ വസ്ത്ര ബ്രാന്‍ഡായ ‘ബീയിങ് ഹ്യൂമന്‍’ പുറത്തിറക്കിയ പുതിയ ലേഡീസ് കളക്ഷനുമായാണ് അലിസെ എത്തിയിരിക്കുന്നത്. ഡെനിം ഷര്‍ട്ടും ജീന്‍സും ധരിച്ചാണ് ഇരുവരും എത്തിയിരിക്കുന്നത്. സ്ലീവ്‌ലെസ് വിന്റര്‍ ജാക്കറ്റ് ധരിച്ചുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണ് അലിസെ.
‘ഫാരേ’ എന്ന ചിത്രത്തിലൂടെയാണ് അലിസെയുടെ അരങ്ങേറ്റം. സല്‍മാന്‍ ഖാന്‍ തന്നെയാണ് മരുമകളുടെ സിനിമ അരങ്ങേറ്റം അറിയിച്ചത്.’ടൈഗര്‍ 3’യാണ് സല്‍മാന്‍ ഖാന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ദീപാവലി റിലീസായാണ് ‘ടൈഗര്‍ 3’ എത്തുന്നത്. പൂര്‍ണമായും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ആദ്യ ചിത്രമാണ് ടൈഗര്‍ 3.

അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയിട്ടാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മനീഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്രീന കൈഫ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലന്‍. ഷാരൂഖ് ഖാന്‍ കാമിയോ റോളില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.