‘കുഞ്ഞ് വയറ്റിൽ കിടന്ന് ഡാൻസ് കളിക്കുകയാണ്’; ഏറ്റവും സുന്ദരമായ നിമിഷം പങ്കുവെച്ച് ജിസ്മി, ആശംസ അറിയിച്ച് ആരാധകർ

സീരിയലുകളിൽ നായികമാർക്കൊപ്പം തന്നെ തിളങ്ങി നിൽക്കുന്നവരാണ് വില്ലത്തിമാരും. നെഗറ്റീവ് വേഷങ്ങളിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരുപാട് പേരുണ്ട്. അങ്ങനെ മലയാളികൾക്ക് പ്രിയപ്പെട്ടവളായ താരമാണ് ജിസ്മി. ഹിറ്റ് പരമ്പരകളായ മഞ്ഞിൽ വിരിഞ്ഞ പൂവ്, കാർത്തിക ദീപം, എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്മി നല്ല ഒന്നാംതരം വില്ലത്തിയായിരുന്നു. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെ കടന്നുപോവുകയാണ് ജിസ്മി.

 

View this post on Instagram

 

A post shared by Jizmy Jis (@jismyjiz)

അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ തന്റെ വിശേഷങ്ങളെല്ലാം ജിസ്മി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വിവരം ജിസ്മി പങ്കുവെച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. എട്ടാം മാസം ആയതോടെ കുഞ്ഞ് വയറ്റിൽ കിടന്ന് നന്നായി അനങ്ങുണ്ടെന്നാണ് ജിസ്മി പറയുന്നത്. കുഞ്ഞ് ഗർഭപാത്രത്തിൽ കിടന്ന് ഡാൻസ് കളിക്കുകയാണ്. കുഞ്ഞ് അനങ്ങുന്ന വീഡിയോ പങ്കുവെച്ച് താരം ഇങ്ങനെയാണ് പറഞ്ഞത്.

​ഗർഭിണിയാണെങ്കിലും അഭിനയത്തിൽ നിന്ന് താരം പിന്മാറിയിട്ടില്ല. സോഷ്യൽ മീഡിയയിലും നിരന്തരം ഡാൻസ് റീൽസുകൾ താരം പങ്കുവയ്ക്കാറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവിൻറെ സെറ്റിൽ വച്ച് ശാലു മേനോനൊപ്പം ജിസ്മി പങ്കുവെച്ച ക്ലാസിക്കൽ ഡാൻസ് വീഡ‍ിയോ അതിവേ​ഗം വൈറലായിരുന്നു. മിഥുൻ രാജാണ് ജിസ്മിയുടെ ഭർത്താവ്.