‘ത്രില്ലര്‍ പ്രേമികള്‍ക്ക് ഇനി ആഘോഷരാവ്.. അന്വേഷിപ്പിന്‍ കണ്ടെത്തും…’

‘മുട്ടുവിന്‍ തുറക്കപ്പെടും; അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തും’.. ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം പേര് പോലെ തന്നെ ഈ ബൈബിള്‍ വാക്യവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. നാടിനെ പിടിച്ചുലച്ച…

‘മുട്ടുവിന്‍ തുറക്കപ്പെടും; അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തും’.. ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം പേര് പോലെ തന്നെ ഈ ബൈബിള്‍ വാക്യവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. നാടിനെ പിടിച്ചുലച്ച ഒരു കൊലപാതകവും അതിനു പിന്നിലെ രഹസ്യം തേടി ഒരു സബ് ഇന്‍സ്പെക്ടര്‍ നടത്തുന്ന ഉദ്വേഗജനകമായ യാത്രയുമാണ് ചിത്രം. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമാക്കിയ പിരീഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായ ചിത്രം നിരവധി സസ്പെന്‍സ് ഫാക്ടറുകളും ട്വിസ്റ്റുകളും പ്രേക്ഷകര്‍ക്ക് വെച്ചുനീട്ടുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അമാനുഷികതകളില്ലാത്ത ഒരു പക്കാ പോലീസ് സ്റ്റോറിയെ എല്ലാരീതിയിലും പ്രേക്ഷകര്‍ക്ക് കണക്റ്റാവുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് ബിജിത്ത് വിജയന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ത്രില്ലര്‍ പ്രേമികള്‍ക്ക് ഇനി ആഘോഷരാവ്..
അന്വേഷിപ്പിന്‍ കണ്ടെത്തും…
അമാനുഷികതകളില്ലാത്ത ഒരു പക്കാ പോലീസ് സ്റ്റോറിയെ എല്ലാരീതിയിലും പ്രേക്ഷകര്‍ക്ക് കണക്റ്റാവുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ നിന്നാരംഭിച്ച് ആനന്ദ് എന്ന സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള കേസന്വേഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ത്രില്ലിങ് മൊമെന്റ്‌സ് കൊണ്ട് സമ്പന്നമാണ്.
രണ്ട് പ്രധാനപ്പെട്ട മര്‍ഡര്‍ കേസുകളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമ മൊത്തത്തില്‍ ഒരു റിയലസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ വൈബ് തന്നെയാണ് തരുന്നത്.
മേക്കിങ് ആണ് സാറെ പടത്തിന്റെ
മെയിന്‍ നട്ടെല്ല് …
പടത്തിന്റെ ഓരോ സീനിലും ഓരോ ഷോട്ടിലും സംവിധായാകന്റെ കയ്യൊപ്പ് കാണാന്‍ സാധിക്കുന്നുണ്ട്..
സിനിമാറ്റോഗ്രാഫിയൊക്കെ അന്യായം…
സ്ഥിരം ത്രില്ലര്‍ സിനിമകളില്‍ കാണുന്ന ഇരുട്ട് മാത്രമല്ല നല്ല ഗ്രാമീണ ഭംഗിയും പൂന്തോട്ടങ്ങളുമൊക്കെ ഭംഗിയായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്
പടം കണ്ട് കഴിഞ്ഞ് സംവിധയാകന്‍ ഡാര്‍വിന്‍ കുരിയാക്കോസിന് ഒരു സല്യൂട്ട് കൊടുത്തിട്ടാണ് തീയറ്റര്‍ വിട്ടിറങ്ങിയത്..