“അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി”; വെളിപ്പെടുത്തലുമായി കനി കുസൃതി

Follow Us :

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് കനി കുസൃതി. 2009 ൽ കേരള കഫേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കനിക്ക് 2019-ൽ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. കിർക്കനാണ് താരത്തിന്റെതായി റിലീസായ അവസാന ചിത്രം.തന്റെ നിലപാടുകൾ കൊണ്ടും  ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കനി കുസൃതി. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന താരം അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. അതിനാൽ തന്നെ കനിയുടെ അഭിമുഖങ്ങൾ പലപ്പോഴും ചർച്ചയാവാറുണ്ട്.  ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തോടൊപ്പം തന്നെ വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് പ്രേക്ഷകർക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ് താരം.  അമ്മയാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കനി നൽകിയ മറുപടി ചർച്ചയാവുകയാണ്. ’28-30 വയസ് വരെയൊക്കെ ഒരിക്കലും കുട്ടി വേണമെന്ന് തോന്നാത്ത ആളായിരുന്നു ഞാൻ. ഗർഭിണിയാകാനൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരു റിലേഷൻഷിപ്പിലേക്ക് പോകുമ്പോൾ നമ്മളെന്തായാലും കുട്ടിയുണ്ടാക്കാൻ പോകുന്നില്ല, നമ്മൾ ചിലപ്പോൾ ഒരുമിച്ച് ജീവിക്കാനും സാധ്യതയില്ല എന്ന് പറയും. ആദ്യമൊക്കെ വേണമെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം, പക്ഷെ രണ്ട് വർഷം കഴിയുമ്പോൾ എനിക്ക് വേറെയാരാളെ ഇഷ്ടപ്പെടും, അപ്പോൾ അവർ വരും, നിങ്ങൾ വേറെ മുറിയിൽ കിടക്കേണ്ടി വരും എന്നൊക്കെയാണ് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോഴാണ് കുറച്ചെങ്കിലുമൊന്ന് ബെറ്ററായത്’ കനി കുസൃതി പറഞ്ഞു.

കുഞ്ഞ് വേണമെന്ന് തോന്നിയ സന്ദർഭത്തെക്കുറിച്ചും നടി സംസാരിച്ചു. 28 വയസിലോ മറ്റോ നാടകം കളിക്കുമ്പോൾ ഞാനൊരാളെ കണ്ടു. എനിക്കയാളുടെ കൊച്ചിനെ വേണം എന്ന് തോന്നി. എനിക്കയാൾക്ക് ഉമ്മ കൊടുക്കണം എന്ന് പോലും തോന്നുന്നില്ല. ആരെങ്കിലും ഉണ്ടാക്കി കൈയിൽ തന്നാൽ മതി. കല്യാണം കഴിഞ്ഞവരോ മോണോഗമസ് റിലേഷൻഷിപ്പിലുള്ളവരുമായോ ഒരു ബന്ധം വെക്കാൻ തനിക്കിഷ്ടമല്ല. അപ്പുറത്തുള്ള സ്ത്രീയുടെ വിഷമവും കാണിക്കേണ്ടി വരുന്ന കള്ളത്തരവുമാണ് അതിന് കാരണം. കുഞ്ഞ് വേണം എന്ന് തോന്നിയ ആൾ പാർട്ണർ ഉള്ള ആളാണ്. അതുകൊണ്ട് മാത്രം വേണ്ടെന്ന് വെച്ചു. അല്ലെങ്കിൽ ഞാൻ ചിലപ്പോൾ കുട്ടിയുണ്ടാക്കേനെയെന്നും കനി പറയുന്നു.പിന്നെ ആനന്ദിനെ കണ്ടപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞിനെ വളർത്താൻ പറ്റുമെന്ന് തോന്നി. ആനന്ദ് അല്ലാതെ മറ്റൊരാൾക്കൊപ്പവും എനിക്ക് കുഞ്ഞിനെ വളർത്താൻ തോന്നിയിട്ടില്ല. ഇപ്പോഴെനിക്ക് 38 വയസായി. കുറച്ച് പൈസയെടുത്ത് എഗ് ഫ്രീസ് ചെയ്ത് വെച്ചിട്ടുണ്ട്. പിന്നീടൊരു കുഞ്ഞ് വേണമെന്ന് തോന്നിയാലോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും ഡൊണേറ്റ് ചെയ്യാനോ വേണ്ടിയാണതെന്ന് കനി കുസൃതി വ്യക്തമാക്കി. കുഞ്ഞിനെ വളർത്താൻ മാനസികമായും സാമ്പത്തികമായും തയ്യാറാകുന്ന ഘട്ടത്തിൽ അതേക്കുറിച്ച് ആലോചിച്ചേക്കും’. ഭാവിയിൽ താൻ ദത്തെടുത്തേക്കാമെന്നും കനി കുസൃതി തുറന്ന് പറഞ്ഞു.  പങ്കാളി ആയിരുന്ന ആനന്ദ് ഇപ്പോൾ തനിക്ക് സഹോദരനെപ്പോലെയാണെന്നു കണി കുസൃതി പറയുന്നുണ്ട്.  ചലച്ചിത്ര നിർമാതാവും സംരംഭകനുമായ ആനന്ദ് ഗാന്ധിയുമായി വർഷങ്ങളായി ലിവ്ഇൻ റിലേഷനിൽ ആയിരുന്നു കനി. ആനന്ദ് മോണോഗോമസ് ആയ വ്യക്തിയാണ്‌, പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല. എന്നാല്‍ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് എന്നും അക്കാര്യം  ആനന്ദിനോട്  പറഞ്ഞിട്ടുണ്ട് എന്നും .ആനന്ദിന് അത് ഇഷ്ടമല്ല എന്നും കണി തുറന്നു പറയുന്നു. ഒടുവിൽ ആനന്ദ് പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. ഇപ്പോള്‍ അവർ ഒരുമിച്ച് താമസിക്കുന്നു. എന്നാല്‍ ത്നിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ ബന്ധം എപ്പോഴും നിലനിർത്തണമെന്നുമുണ്ട് എന്നും പറയുന്നുണ്ട് കണി  ആനന്ദിനും അങ്ങനെ തന്നെയാണ്.പറയുന്നു. ഒപ്പം ബന്ധങ്ങളില്‍ കള്ളത്തരം കാണിക്കാന്‍ തനിക്ക് കഴിയില്ലെന്നും കനി വ്യക്തമാക്കുന്നു.