ഗർഭം ധരിക്കാന്‍ 14 വട്ടം ശ്രമിച്ചു എല്ലാം പരാജയപ്പെട്ടെന്ന് നടി കശ്മീര ഷാ

Follow Us :

മോഹൻലാലിന്റെ മിക്ക സിനിമകളായിലും അടിച്ചു പൊളി പാട്ടുകൾ പതിവാണ്. ഇവയിൽ മിക്കതും എവർഗ്രീൻ ഹിറ്റുകളുമാണ്. അത്തരത്തിലുള്ള എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠനായും നീലകണ്ഠന്റെ മകൻ കാര്‍ത്തികേയനായും ഇരട്ട വേഷത്തില്‍ മോഹൻലാല്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.അതിലെ ‘തകില് പുകില്’ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും എവിടെ കേട്ടാലും നമ്മൾ ചുവടു പോകും അല്ലെങ്കിൽ ഒന്ന് കൂടെ പടിയെങ്കിലും നോക്കും.

Kashmera Shah

ഈ പാട്ടിനു എന്നും ആരാധകര്‍ ഏറെയാണ്. ആ ഗാനരംഗത്തില്‍ ചടുലമായ ചുവടുകളുമായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിയാണ് ബോളിവുഡ് നടി കശ്മീര ഷാ.ഹിന്ദി, മറാത്തി സിനിമകളില്‍ നടിയായും ഡാൻസറയുമെല്ലാം തിളങ്ങിയിട്ടുള്ള നടിയാണ് കശ്മീര ഷാ, നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം മുൻ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയാണ്. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച കശ്മീര രണ്ടാം ഭര്‍ത്താവ് അഭിഷേകിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇപ്പോള്‍. റയാൻ, കിഷാംഗ് എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിന് ഉള്ളത്.

Kashmera Shah

2012 ലാണ് കശ്മീര നടനായ അഭിഷേകിനെ വിവാഹം ചെയ്യുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2017 ലാണ് ഇവര്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിക്കുന്നത്.കുട്ടികള്‍ക്ക് വേണ്ടി ഒരുപാട് നാള്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാനുള്ള തീരുമാനം എടുത്തതെന്ന് കശ്മീര ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരുപാട് വിഷമിച്ച നാളുകളായിരുന്നു അതെന്നാണ് നടി പറഞ്ഞത്. ഏകദേശം മൂന്ന് വര്‍ഷക്കാലം ഞാൻ ഗര്‍ഭം ധരിക്കാൻ ശ്രമിച്ചു. പക്ഷേ അതൊന്നും വിജയിച്ചില്ല. എന്റെ ആരോഗ്യം മോശമായി. ഐവിഎഫ് ചികിത്സയ്ക്കിടെ ഞാൻ എന്റെ ശരീരം തന്നെ മറന്നു. ഗര്‍ഭം ധരിക്കാനുള്ള എന്റെ 14 ശ്രമങ്ങളും പരാജയപ്പെട്ടു. ഐവിഎഫ് കുത്തിവെപ്പുകള്‍ എന്റെ ശരീരത്തെ ദോഷകരമായി ബാധിച്ചു. ഞാൻ സൈസ് 24 ല്‍ നിന്ന് സൈസ് 32 ലേക്ക് പോയി. പക്ഷേ അതൊന്നും തന്നെ തളര്‍ത്തിയില്ലെന്നും കശ്മീര കൂട്ടിച്ചേര്‍ത്തു.

Kashmera Shah