ആരും ഇങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല! ഭർത്താവ് ആദ്യ ഭാര്യയോടൊപ്പം ,ഹേമ മാലിനി 

ബോളിവുഡ് ഡ്രീം ഗേൾ എന്നറിയപ്പെടുന്ന ഒരു നടി ആയിരുന്നു ഹേമമാലിനി, ഇപ്പോൾ നടി തന്റെ ഭർത്താവ് ധർമേന്ദ്രയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തീർത്തും ഒരു അസധാരണമായ ഒരു വിവാഹം ആയിരുന്നു ഹേമമാലിനിയുടെ, എന്നാൽ വിവാഹ ശേഷം ഒരുപാടു പ്രശ്നങ്ങൾ ആയിരുന്നു നടന്നത് എന്ന് നടി വ്യകത്മാക്കി, പ്രകാശ് കൗർ ആയിരുന്നു ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ.

 

 

പ്രകാശ് കൗറിനെ വിവാഹമോചനം ചെയ്യാതെയാണ് ധർമേന്ദ്ര ഹേമ മാലിനിയെ വിവാഹം ചെയ്യ്തത്, എന്നാൽ ഇപ്പോൾ ഹേമ മാലിനിയുമായ് ധർമേന്ദ്ര വിവാഹം ചെയ്യ്തു 43  വര്ഷം പിന്നിടുമ്പോളും ഇരുവരും  ഒന്നിച്ചല്ല താമസിക്കുന്നതെന്നു തുറന്നു പറയുകയാണ് നടി, മുൻപ് താരം  ഇതിനെ കുറിച്ച് ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു . ആരും ഇങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാൽ ചിലയിടത്തു ഇങ്ങനെയൊക്ക സംഭവിക്കുന്നുണ്ട്.

ചിലപ്പോൾ ജീവിതത്തിൽ ചില കാര്യങ്ങൾ അംഗീകരിക്കേണ്ടതായി വരും, അദ്ദേഹം ആദ്യ വിവാഹത്തിൽ വിവാഹമോചനം നേടിയിട്ടില്ല, അതിൽ അദ്ദേഹത്തിന് രണ്ടു കുട്ടികളുമുണ്ട്, സണ്ണിഡിയോളും ബോബി ഡിയോളും, ഏതൊരു സ്ത്രീയെ പോലെഎനിക്കും  ഭർത്താവും കുട്ടികളുമായി താമസിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, കീഴ്വഴക്കങ്ങൾ, ഇപ്പോൾ ഞാൻ അതെ കുറിച്ചോർത്തു വിഷമിക്കുന്നില്ല. എനിക്ക് രണ്ടു മക്കൾ ഉണ്ട് ,അവരെ നല്ല രീതിയിൽ വളർത്തണം, അദ്ദേഹത്തിന് മക്കളുടെ വിവാഹം വലിയ ആഗ്രഹമായിരുന്നു അത് നടന്നു, ഹേമ മാലിനി പറയുന്നു.