ഇന്റിമേറ്റ് സീനുകളുടെ ചിത്രീകരണം തനിക്ക് എളുപ്പമല്ലെന്ന് നടി കുബ്ര സെയ്ട്ട്!!

സിനിമയിലെ ഇന്റിമേറ്റ് സീനുകളുടെ ചിത്രീകരണം തനിക്ക് എളുപ്പമല്ലെന്ന് ബോളിവുഡ്താരം കുബ്ര സെയ്ട്ട്. നെറ്റ്ഫ്ളിക്സ് സീരിസായ സേക്രഡ് ഗെയിംസിന്റെ ആദ്യ സീസണിൽ അഭിനയിച്ചതിനെ കുറിച്ചാണ് കുബ്ര സെയ്ട്ട് തുറന്ന് പറഞ്ഞിരിക്കുന്നത്. സേക്രഡ് ഗെയിംസിൽ ശാരീരികബന്ധം ചിത്രീകരിച്ചതിന്…

സിനിമയിലെ ഇന്റിമേറ്റ് സീനുകളുടെ ചിത്രീകരണം തനിക്ക് എളുപ്പമല്ലെന്ന് ബോളിവുഡ്താരം കുബ്ര സെയ്ട്ട്. നെറ്റ്ഫ്ളിക്സ് സീരിസായ സേക്രഡ് ഗെയിംസിന്റെ ആദ്യ സീസണിൽ അഭിനയിച്ചതിനെ കുറിച്ചാണ് കുബ്ര സെയ്ട്ട് തുറന്ന് പറഞ്ഞിരിക്കുന്നത്. സേക്രഡ് ഗെയിംസിൽ ശാരീരികബന്ധം ചിത്രീകരിച്ചതിന് ശേഷം താൻ ക്ഷീണിതയായി നിലത്ത് വീഴുകയായിരുന്നുവെന്ന കുബ്ര സെയ്ട്ട് പറയുന്നത്.

കുബ്ര സെയ്ട്ട് സേക്രഡ് ഗെയിംസിൽ ട്രാൻസ് വുമൺ ആയാണ് അഭിനയിച്ചത്. സെക്സ് രംഗങ്ങൾ നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. രംഗം ആദ്യ ദിനം തന്നെ ഷൂട്ട് ചെയ്തു. ആ ദിവസത്തെ ഏറ്റവും ഒടുവിലത്തെ ഷോട്ട് അതായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തു തീർക്കണം എന്നതായിരുന്നു എന്റെ അന്നത്തെ ദൗത്യം. ഏഴ് ടേക്കുകൾ വരെപ്പോയി. എത്ര മണിക്കൂറുകൾ ഇതിനായി ചിലവിട്ടു എന്ന കാര്യം എനിക്ക് ഓർക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു എനിക്ക്.

ഒടുവിൽ ഞാൻ നിലത്തു വീണു. എഴുന്നേൽക്കാൻ പറ്റാതെയായി. ഞാൻ ക്ഷീണിച്ച് അവശയായി തീർന്നു. പിടിച്ചു നിൽക്കാൻ കഴിയാത്തവിധം ഞാൻ പൊട്ടിക്കരഞ്ഞു. അനുരാഗ് കശ്യപും നവാസുദ്ദീൻ സിദ്ദിഖിയും ചേർന്ന് എന്നെ എഴുന്നേൽപ്പിച്ചു. കരഞ്ഞു തളർന്ന എന്നെ അവർ കെട്ടിപ്പിടിച്ചു. പതിഞ്ഞ സ്വരത്തിൽ എവിടെയോ കട്ട് പറഞ്ഞത് ഞാൻ പോലെ കേട്ടുവെന്നാണ് ബോളിവുഡ് ഹംഗാമയക്ക് നൽകിയ അഭിമുഖത്തിൽ കുബ്ര സെയ്ട്ട് പറഞ്ഞത്