ലക്ഷ്മി പ്രിയയ്ക്ക് വണ്ടി ചെക്ക് നൽകിയത് സുരേഷ് ഗോപിയോ? ചർച്ചയാക്കി സോഷ്യൽമീഡിയ

നടിയും ബിജെപി പ്രവര്‍ത്തകയുമായ ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറപറക്കുന്നത്.ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിക്കുവേണ്ടി എത്താറുള്ള പ്രമുഖ നേതാവ് സന്ദീപ് വാചാസ്പതിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണം ആയിരക്കണക്കിന് ആളുകള്‍ പങ്കുവെക്കുകയും ഒട്ടേറെപ്പേര്‍ പ്രതികരിക്കുകയും ചെയ്തു.ഓണപ്പരിപാടിയില്‍ പങ്കെടുത്തതിന്റെ പ്രതിഫലം തരാതെ സന്ദീപും സുഹൃത്തും തന്നെ വഞ്ചിച്ചെന്ന് ലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഘി വിളിയുണ്ടായിട്ടും ബിജെപിക്കും ആര്‍എസ്എസ്സിനും വേണ്ടി സജീവമായി പരിപാടികളില്‍ പങ്കെടുക്കുന്നയാളാണ് താനെന്നും അത്തരത്തിലൊരാള്‍ക്കാണ് ഇങ്ങനെയൊരു അനുഭവമെന്നും ലക്ഷ്മി പറയുന്നുണ്ട്. പ്രതിഫലക്കാര്യത്തെക്കുറിച്ച് പറയവെ തൃശൂരിലെ സ്ഥിരം സ്ഥാനാര്‍ത്ഥി തനിക്ക് വണ്ടിച്ചെക്ക് നല്‍കി പറ്റിച്ച കാര്യവും നടി വെളിപ്പെടുത്തി. ബി.ജെ.പി പരിപാടികള്‍ക്കായി കാശ് മേടിച്ചും സൗജന്യമായും പോയിട്ടുണ്ട് എന്ന് പറയുന്നതിനിടയില്‍ തൃശൂര്‍ സ്ഥിരം ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡീസല്‍ ക്യാഷ് എന്ന് പറഞ്ഞു നല്‍കിയ വണ്ടി ചെക്ക് ഇന്നും കയ്യില്‍ ഭദ്രമായി ഇരിപ്പുണ്ട് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്.പിന്നാലെയാണ് തൃശൂരിലെ സ്ഥിരം ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്ന് ലക്ഷ്മിപ്രിയ പറഞ്ഞ  ആ വ്യക്തി സുരേഷ് ഗോപിയാണോ എന്ന ചർച്ചയുമായി സോഷ്യൽമീഡിയയും എത്തിയത്.ബിജെപിക്കാര്‍ക്കെതിരെ ഇത്തരം ഒരുവസരത്തിന് കാത്തിരുന്ന സോഷ്യല്‍ മീഡിയയിലെ ഇടതുപ്രൊഫൈലുകള്‍ ഒന്നടങ്കം ഇപ്പോള്‍ ലക്ഷ്മി പ്രിയയെ ട്രോളുന്ന തിരക്കിലാണ്. സ്വന്തം നേതാക്കള്‍ തന്നെ അവരെ പറ്റിച്ചതില്‍ ഇടതു പ്രൊഫൈലുകള്‍ ആഘോഷമാക്കി.വണ്ടി ചെക്ക് നല്‍കിയത് സുരേഷ് ഗോപിയാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു നടന്‍ സുരേഷ് ഗോപി.തൃശൂര്‍ തനിക്ക് വേണമെന്നല്ല, തരണമെന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അതെ സമയം ഇതില്‍ പ്രതികരിച്ച്  സന്ദീപ് വാചസ്പതിയും രംഗത്തെത്തി.

എന്‍എസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചതെന്നും അവര്‍ 60,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ തന്നെ സംഘാടകര്‍ ഇത്രയും വലിയ തുകയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നതായും സന്ദീപ് പറഞ്ഞു.വളരെ സൗഹാര്‍ദ്ദത്തോടെ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ലക്ഷ്മി പ്രിയ  ത്ന്നോട് അലറുകയായിരുന്നു എന്നും.താനായിട്ട് ഇതുവരെ ആരെയും പണം സംബന്ധിച്ച കാര്യത്തെ  അറിയിച്ചിട്ടില്ല എന്നും. ഇനി ഇത് അറിയിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ലക്ഷ്മി  ഫോണ്‍കട്ട് ചെയ്തു എന്നും സന്ദീപ് പറയുന്നുണ്ട്.അതോടൊപ്പം  താന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് ലക്ഷ്മി പറയുന്നത് തെറ്റാണ് എന്നും.അത് ലക്ഷ്മി  തിരുത്തുമെന്ന് കരുതുന്നു എന്നും സന്ദീപേ ലീവിൽ പറയുന്നുണ്ട്.പലരും ഇത്തരം ആളുകളെ വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആവശ്യമായ സഹായം ചെയ്തു കൊടുക്കാറുണ്ട് എന്നാണ് സന്ദീപ് വ്യക്തമാക്കുന്നത്.ലക്ഷ്മിക്ക് പോലും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വരുന്നവരോട് ഒന്നും പറയാനില്ല എന്നും.സുഡാപ്പികളും രാഷ്ട്രീയ എതിരാളികളുമാണ് ആരോപനും ഉന്നയിക്കുന്നതെന്നും. അവര്‍ക്ക് അവരുടെ രാഷ്ട്രീയ അജണ്ടകളും ഉണ്ടാകാമെന്നും പറയുന്നുണ്ട് സന്ദീപ് വാചസ്പതി. ഇതില്‍ ബിജെപിക്കോ ആര്‍എസ്എസിനോ ഒരു റോളുമില്ല.സഹപ്രവര്‍ത്തകര്‍ എതെരാവശ്യം ഉന്നയിച്ചാല്‍ ഇനിയും സഹായം തുടരും. ഇതിനപ്പുറം  ഒരുവിശദീകരണം ഇല്ല എന്നും സന്ദീപ് പറഞ്ഞു.ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്. പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം.താലോലിക്കലും ആങ്ങളമാരുടെ റോളും ഒക്കെ നടക്കട്ടെ. കപട മുഖം അണിഞ്ഞ് നിഷകളങ്കാരവരുതെന്നും സന്ദീപ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.