മാളവികയ്ക്ക് എവിടെയാണ് പിഴച്ചത്..? സംശയങ്ങളോടെ ആരാധകര്‍!!

2013 ല്‍ പുറത്തിറങ്ങിയ പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനന്‍. തമിഴിലും ഹിന്ദി ഭാഷാ ചിത്രത്തിലും ഇതിനോടകം സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ഇത്രയും കാലത്തിനിടയ്ക്ക് താരത്തിന്റെ സിനിമകള്‍ ഒന്നും വലിയ രീതിയില്‍ ശ്രദ്ധ നേടിയില്ല എന്ന വസ്തുതയാണ് ആരാധകരെ നിരാശയിലാഴ്്ത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം ഹിറ്റായി മാറാറുണ്ട്. ഹോട്ട് ലുക്കിലും മറ്റും മാളവിക ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ ആരാധകരുടെ കണ്ണഞ്ചിപ്പിക്കുന്നവയാണ്. എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ താരത്തിന് പാളിച്ച സംഭവിക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. മാസ്റ്റര്‍ എന്ന വിജയ് ചിത്രത്തില്‍ നായിക ആയി മാളവിക ആയിരുന്നു എത്തിയത്. ആ സിനിമ ഹിറ്റായി മാറി എങ്കിലും മാളവികയ്ക്ക് അതില്‍ കൂടുതല്‍ റോള്‍ ഉണ്ടായിരുന്നില്ല. മലയാളത്തിലും താരത്തിന് കൂടുതല്‍ തിളങ്ങാന്‍ സാധിച്ചില്ല എന്നതാണ് മറ്റൊരു സത്യം. ദുല്‍ഖര്‍ സല്‍മാന്റെ നായികയായതിന് ശേഷം ആസിഫ് അലിയുടെ നിര്‍ണായകം എന്ന ചിത്രത്തിലാണ് മാളവിക അഭിനയിച്ചത്.

ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തു. ഏഴില്‍ അധികം സിനിമകള്‍ ഇതിനോടകം ചെയ്തു എങ്കിലും കഥാപാത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.. ഫോട്ടോഷൂട്ടുകള്‍ പങ്കുവെയ്ക്കുമ്പോള്‍ മാത്രം മികച്ച കൈയ്യടി നേടുന്ന താരത്തിന് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലാണോ വീഴ്ചകള്‍ സംഭവിച്ചത് എന്നും ചര്‍ച്ചകള്‍ നടക്കുന്നു, തെലുങ്ക് മാധ്യമങ്ങളിലടക്കം ഇതേ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇനി വരാനിരിക്കുന്ന താരത്തിന്റെ സിനിമകള്‍ ഒരു കരിയര്‍ ബ്രേക്ക് സൃഷ്ടിക്കുമെന്നാണ് പൊതുവെയുള്ള സംസാരം.

വിക്രം നായകനാവുന്ന തങ്കലാന്‍, ഹിന്ദി ചിത്രം യുദ്ര, പ്രഭാസിന്റെ നായികയായി മാരുതി എന്നീ ചിത്രങ്ങളിലൂടെയാണ് ഇനി മാളവിക ബിഗ് സ്‌ക്രീനില്‍ എത്താന്‍ പോകുന്നത്. മാളവികയുടെ പുതിയ സിനിമകളില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് ഉള്ളത്. പ്രാധാന്യമുള്ള വേഷങ്ങള്‍ തന്നെ പ്രിയ താരത്തിന് ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

Nikhina