Categories: Film News

‘2022ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു’ മനോഹരമായ കുറിപ്പ് പങ്കുവെച്ച് മഞ്ജിമ മോഹൻ

ഏവരും പുതുവർഷത്തിനായുള്ള കാത്തിരിപ്പിലാണ് 2022 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ.2022 തനിക്ക് തികച്ചും ഒരു റോളർ കോസ്റ്റർ റൈഡായിരുന്നുവെന്ന് പറയുകയാണ് നടി മഞ്ജിമ മോഹൻ. ഈ വർഷം രണ്ട് നിർണായക പാഠങ്ങൾ പഠിച്ചുവെന്നും പറഞ്ഞിരിക്കുകയാണ് മഞ്ജിമ. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘2022 എന്ന ഈ വർഷം തനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. പാഠങ്ങൾ നിറഞ്ഞ നിന്നൊരു വർഷം. ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് പാഠങ്ങൾ, നിങ്ങൾ സ്വയം നിലകൊള്ളുന്നില്ലെങ്കിൽ അത് മറ്റാരും ചെയ്യില്ല എന്നതും തീർച്ചയായും അത് തന്നെയാണ് മറ്റെല്ലാത്തിനും അടിസ്ഥാനം എന്നത് ഒന്നാമത്തേത്. രണ്ടാമതായി നിങ്ങളുടേതായതെല്ലാം ആശ്ലേഷിക്കുകയെന്നും നിരുപാധികമായി സ്വയം സ്‌നേഹിക്കുകയെന്നും സ്വയം ഒന്നാമതായിരിക്കാൻ ലജ്ജിക്കരുത് എന്നുമാണ്.

2022ന്റെ രണ്ടാം പകുതി കൂടുതൽ സാഹസികമായിരുന്നു എനിക്ക്. ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചു. ഈ വർഷം മറ്റൊരു പടി കൂടി കടന്നു. എനിക്ക് സുരക്ഷിതത്വവും സ്ഥിരതയും സന്തോഷവും തോന്നുന്നുവെന്നും! എല്ലാ ദിവസവും ഞങ്ങളുടെ ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കാനുള്ള അവസരമാണെന്നും ഈ വർഷം ഞാൻ അത് പരീക്ഷിച്ചുവെന്നും എന്നെ വിശ്വസിക്കൂ, പ്രിയ 2022 ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത് എന്നാണ് താരം പറയുന്നത്. ദയ കാണിച്ചതിന് നന്ദി! 2023, സാഹസികത ആരംഭിക്കട്ടെ എന്നാണ് പോസ്റ്റിന്റഅ അവസാനം നടി കുറിച്ചത്.

Aiswarya Aishu