മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ നായകന്റെ ഒരു ചിത്രമായിരുന്നു കുഞ്ഞിക്കൂനൻ. ദിലീപ് ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ നവ്യ നായരും മാന്യയുമായിരുന്നു നായികമാർ. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്ന മാന്യ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചയാകുന്നത്. കൂണാനൊപ്പം നിൽക്കുന്ന ലക്ഷ്മിയുടെ ചിത്രമാണ് താരം പങ്കുവെച്ചത്.