ദിലീപേട്ടന്‍ ആണിതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല ; അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ നായകന്റെ ഒരു ചിത്രമായിരുന്നു കുഞ്ഞിക്കൂനൻ. ദിലീപ് ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ നവ്യ നായരും മാന്യയുമായിരുന്നു നായികമാർ. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്ന മാന്യ ഇപ്പോൾ…

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ നായകന്റെ ഒരു ചിത്രമായിരുന്നു കുഞ്ഞിക്കൂനൻ. ദിലീപ് ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ നവ്യ നായരും മാന്യയുമായിരുന്നു നായികമാർ. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്ന മാന്യ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചയാകുന്നത്. കൂണാനൊപ്പം നിൽക്കുന്ന ലക്ഷ്മിയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമാണ്. “ലക്ഷ്മിയും കുഞ്ഞികൂനനും. കുഞ്ഞനെ ഞാന്‍ ആദ്യം കണ്ടപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്. ദിലീപേട്ടന്‍ ആണിതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ ഷോട്ട് റെഡി ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ദിലീപേട്ടനെ മറികടന്ന് മുന്നോട്ട് നടന്ന് പോയി. പെട്ടെന്ന് അദ്ദേഹം എന്റെ പേര് വിളിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടത് കുഞ്ഞനെയാണ്. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി പോയി. അപ്പോഴാണ് ഞങ്ങള്‍ ഈ ഫോട്ടോ എടുത്തത്. ലക്ഷ്മിയും കുഞ്ഞനും ആദ്യമായി കണ്ട നിമിഷം. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് ഇതൊക്കെ. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്നും.” ഒട്ടേറെ പേരാണ് താരം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വിവാഹത്തോടെ ഭർത്താവിനും കുഞ്ഞിനുമൊപ്പം അമേരിക്കയിൽ സ്ഥിര താമസമാണ് താരം.