കേരളപ്പിറവി ദിനത്തിൽ മലയാളികൾ വളരെ വേദനയോടെ കേട്ട വാർത്തയാണ് മുൻ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തിൽ മരിച്ചത്. ദിവസങ്ങൾക്ക് പിന്നാലെ കൂടെയുണ്ടായിരുന്ന ഇരുവരുടെയും ഒരു സുഹൃത്തും മരണപ്പെടുകയായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട ഇപ്പോൾ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഈ ഹോട്ടലിലെ ഡി ജെ പാർടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.