Categories: Film News

തമിഴ് ലോകം മഞ്ഞുമ്മല്‍ ബോയ്‌സിനെ ആഘോഷിക്കുന്നത് എന്തിനാണ്!! കേരളത്തില്‍ ആരും തമിഴ് പടങ്ങള്‍ ആഘോഷിക്കുന്നില്ലല്ലോ-നടി മേഘ്‌ന

മലയാളത്തിലും തമിഴിലും തെലുങ്കിലും വന്‍ തരംഗം സൃഷ്ടിക്കുകയാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്. എല്ലായിടത്ത് നിന്നും ചിത്രത്തിന് മികച്ച അഭിനന്ദനമാണ് ചിത്രം നേടുന്നത്. കൊടൈക്കനാല്‍ പ്രധാന പശ്ചാത്തലമായത് കൊണ്ട് തന്നെ തമിഴ് ആരാധകര്‍ക്കും ചിത്രം പ്രിയപ്പെട്ടതായിരിക്കുകയാണ്.

അതേസമയം ചിത്രത്തിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് നടി മേഘ്‌ന. ഇത്ര ആഘോഷിക്കാനും മാത്രം ചിത്രത്തില്‍ എന്താണ് ഉള്ളത് എന്നാണ് മേഘന എല്ലെന്‍ ചോദിക്കുന്നത്. കേരളത്തില്‍ ചിത്രം വലിയ ശ്രദ്ധ നേടിയില്ല എന്നാണ് താരത്തിന്റെ ആരോപണം. കേരളത്തില്‍ വിജയ് സിനിമകള്‍ മാത്രമാണ് വിജയിക്കുന്നതെന്നും മേഘ്‌ന ആരോപിക്കുന്നു.

മേഘ്‌ന നായികയായി എത്തിയ പുതിയ ചിത്രമാണ് അരിമാപ്പട്ടി ശക്തിവേല്‍. ചിത്രം കണ്ടിറങ്ങിയ ശേഷമായിരുന്നു മേഘ്‌നയുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ഞാനൊരു മലയാളിയാണ്. കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് വലിയ പ്രതികരണം ഒന്നും നേടുന്നില്ല. തമിഴ്‌നാട്ടില്‍ എന്തുകൊണ്ട് ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാന്‍ സിനിമ കണ്ട ആളാണ്. എനിക്ക് അത്ര മികച്ചതായി തോന്നിയില്ലെന്നും മേഘന പറയുന്നു. അതേസമയം, മേഘ്‌നയുടെ ആരോപണങ്ങള്‍ അടുത്തുനിന്നിരുന്ന സംവിധായകന്‍ എതിര്‍ത്തു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഇമോഷന്‍സ് കണക്ട് ആകുന്നുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

ഇവിടെ മലയാള സിനിമകള്‍ വലിയ ആഘോഷിക്കുന്നതുപോലെ കേരളത്തില്‍ ആരും തമിഴ് പടങ്ങള്‍ ആഘോഷിക്കുന്നില്ല. കേരളത്തില്‍ ആകെ ഹിറ്റാകുന്നത് വിജയ് സിനിമകളാണ്. മറ്റൊരു തമിഴ് സിനിമയും അവിടെ കാണാന്‍ പോലും കിട്ടില്ല. എനിക്കു തന്നെ ഒരു തമിഴ് സിനിമ കാണണമെങ്കില്‍ കോയമ്പത്തൂര്‍ എത്തേണ്ടി വരുമെന്നും താരം പറയുന്നു. അവര്‍ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് തമിഴ് ലോകം മലയാള സിനിമയെ ആഘോഷിക്കുന്നതെന്നും മേഘ്‌ന ചോദിക്കുന്നു.

Anu