Film News

‘ജീവിതത്തില്‍ വാക്ക് പാലിക്കുന്ന സൂപ്പര്‍സ്റ്റാര്‍!! സുരേഷ് ഗോപി ഗംഭീര വിജയം നേടും- ഷമ്മി തിലകന്‍

ലോക്സഭാ ഇലക്ഷന്‍ ചൂടിലാണ് കേരളം. സ്ഥാനാര്‍ഥികള്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞു. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയാണ് നടന്‍ സുരേഷ് ഗോപി. പ്രചരണം തകര്‍ക്കുകയാണ് സുരേഷ് ഗോപി. കഴിഞ്ഞ തവണത്തെ താരത്തിന്റെ പല വാക്കുകളും ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. തൃശൂരില്‍ വന്‍ വിജയം തന്നെ നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് നടന്‍ സുരേഷ് ഗോപിയുള്ളത്.

അതേസമയം, സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ‘ജീവിതത്തില്‍ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പര്‍സ്റ്റാര്‍. അപൂര്‍വ്വം സൂപ്പര്‍ സ്റ്റാറുകളേ നമ്മള്‍ക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

shammi-thilakan.1

നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉത്സാഹിക്കുന്ന മനുഷ്യന്‍. അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടുക തന്നെ ചെയ്യും.. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’- എന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Anu B